
സിനിമ ലോകത്തെ തന്നെ ഞെട്ടിച്ച വാർത്തയാണ് പുറത്ത് വരുന്നത്. പ്രശസ്ത സംഗീത സംവിധായകൻ അന്തരിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി ആണ് അന്തരിച്ചത്. മുംബൈയിലെ ക്രിറ്റി കെയർ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കവേ ആണ് മരണം. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്ത് വീട്ടിൽ എത്തിച്ചിരുന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് വീണ്ടും അഡ്മിറ്റ് ചെയ്യുകയായിരുന്നു.

എൺപത് തൊണ്ണൂറ് കാലഘട്ടത്തെ ഡിസ്കോ സംഗീതത്തിലൂടെ ജനപ്രീതി നേടിയ ബപ്പി ലാഹിരിയുടെ അവസാന ബോളിവുഡ് ഗാനം 2020 ൽ പുറത്തിറങ്ങിയ ബാഗി 3 യിലെ ആയിരുന്നു വർദ്ധക്ക് ഡിസ്കോ ഡാൻസർ, നമഹലാൽ, ശരാബി ഡാൻസ് തുടങ്ങിയവ ജനപ്രിയ ഹിറ്റുകളായി തുടരുന്നു. സൽമാൻ ഖാൻ അവതാരകനായ ബിഗ്ഗ് ബോസ് 15 ആയിരുന്നു ബപ്പി ലാഹിരി അവസാനമായി സ്ക്രീനിൽ എത്തിയത്. ഇപ്പോൾ താരത്തിന് ആദരഞ്ജലി അർപ്പിച്ച് സിനിമ ലോകം എത്തിക്കഴിഞ്ഞു.












