
നടന്‍ ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് നടി നയന്‍താര ഇന്ന് രംഗത്ത് വന്നത്. നാനും റൗഡി താന്‍ എന്ന സിനിമയിലെ മൂന്ന് സെക്കന്‍ഡ് രംഗത്തിന് വേണ്ടി 10 കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടതായും ധനുഷിന്റേത് പകപോക്കല്‍ ആണെന്നും നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ഇതിനോടനുബന്ധിച്ച് ധനുഷിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പലരുടെയും ജീവിതം തകര്‍ത്തതിന് പിന്നില്‍ ധനുഷ് ഉണ്ടെന്നും അമല പോള്‍ അടക്കം പല നടിമാരുടെയും ദാമ്പത്യ ജീവിതം തകര്‍ന്നതിന് പിന്നിൽ ധനുഷുമായിട്ടുള്ള ബന്ധമാണെന്നുമൊക്കെ ആരോപണം ഉണ്ടായിരുന്നു. അതില്‍ ശ്രദ്ധേയം ധനുഷ് ഗേ ആണെന്ന തരത്തിലുള്ള തുറന്ന് പറച്ചിലാണ്.
2017 മുതലാണ് ധനുഷ് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞത്. സുചി ലീക്ക്‌സ് എ്ന്ന പേരില്‍ ട്വിറ്ററിലൂടെ ഗായിക സുചിത്രയുടെ ട്വിറ്റർ അകൗണ്ടിലൂടെ പുറത്ത് വന്ന താരങ്ങളുടെ സ്വകാര്യ ദൃശ്യങ്ങളായിരുന്നു ധനുഷിനെതിരെയുള്ള ഈ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ധനുഷിനൊപ്പമുള്ള അമല പോളിന്റെയും തൃഷ കൃഷ്ണൻ അടക്കമുള്ള പ്രമുഖ നടിമാരുടെ ദൃശ്യങ്ങളും ഇത്തരത്തില്‍ പുറത്ത് വന്നു.

എന്നാല്‍ തന്റെ അറിവോടെയല്ല തന്റെ അകൗണ്ടിൽ നിന്നും ഇത്തരത്തിൽ ഉള്ള ഫോട്ടോകൾ പുറത്ത് വന്നത് എന്നാണ് സുചിത്ര അന്ന് വിശദീകരിച്ചത്. അക്കാലത്ത് തമിഴ് സിനിമാ ലോകത്തെ യുവ താരങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കിയ പ്രശ്നമാണിതെന്നും തന്നെ ബലിയാടാക്കുകയായിരുന്നെന്നും സുചിത്ര ആരോപിച്ചു. തന്റെ പേരിൽ വന്ന സുചി ലീക്ക്സ് വിവാദത്തിന് പിന്നിൽ ധനുഷും സംഘവും ആണെന്ന് സുചിത്ര ആരോപിച്ചിരുന്നു . ഇതിന് സഹായം നൽകിയത് കാർത്തിക് കുമാറാണെന്നും സുചിത്ര പറഞ്ഞു.
വലിയ താരങ്ങൾ ഈ സംഭവത്തിന് പിന്നിലുണ്ടെന്നാണ് സുചിത്ര പറഞ്ഞത്. പണക്കാരുടെ മക്കൾക്കിടയിൽ പ്രാങ്ക് കൾച്ചറുണ്ട്. അവർക്ക് പരസ്പരം ഇഷ്ടമല്ല. ധനുഷിന് ചിമ്പുവിനെ ഇഷ്ടമല്ല. ചിമ്പുവിന് വിശാലിനെ ഇഷ്ടമല്ല. ആർക്കും പരസ്പരം ഇഷ്ടമല്ല. പക്ഷെ ഒരു വീട്ടിൽ പാർട്ടി നടത്തും. ഇല്യുമിനാറ്റി ചാപ്റ്റർ നടത്തും എന്നൊക്കെ പറയും. ബോധമില്ലാതെ സംസാരിക്കും. കാരണം ഇവർ ചെറു പ്രായത്തിലേ മയക്കു മരുന്ന് ഉപയോഗിക്കുന്നവരാണ് എന്നും സുചിത്ര പറയുന്നു.
വെള്ളിത്തട്ടിൽ മയക്ക് മരുന്നുണ്ടാകും. അതാണവരുടെ കൾച്ചർ. ചിമ്പു ഉൾപ്പെടെയുള്ളവർ കൊണ്ട് വന്ന കൾച്ചർ ആണതെന്നും സുചിത്ര ആരോപിച്ചു. ധനുഷ് ആ സമയത്ത് മോശക്കാരനായിട്ടില്ല. ഒരു ഔട്ട് സൈഡറായിരുന്നു. ചിമ്പു, യുവൻ ശങ്കർ രാജ, വെങ്കട്ട് പ്രഭു തുടങ്ങിവരുടെ ഗ്രൂപ്പ്. ഒരു കാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്ന മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു എന്നാണ് സുചിത്ര ആരോപിച്ചിട്ടുള്ളത് . ഇവർക്കിടയിലുള്ള പ്രാങ്ക് കൾച്ചറിനെക്കുറിച്ച് താൻ അറിഞ്ഞത് കാർത്തിക് കുമാർ ഇടയ്ക്കിടെ വന്ന് പറഞ്ഞപ്പോഴാണ്.

അവർക്കൊരു ഗ്രൂപ്പുണ്ട്. ഇവരെല്ലാം ലഹരി പാർട്ടികൾ നടത്തുന്നവരാണെന്നും സുചിത്ര പറഞ്ഞു. അവർ പരസ്പരം പ്രാങ്ക് ചെയ്യും. അത് വലിയ വിനയായിട്ടുമുണ്ട് എന്നും സുചിത്ര വെളിപ്പെടുത്തി. ഈ പാർട്ടികൾ എല്ലായിടത്തും സാധാരണയായി മാറി എന്നും സുചിത്ര വെളിപ്പെടുത്തി. മ്യൂസിക് സ്റ്റുഡിയോയിൽ പോലും ലഹരി ഉപയോഗമുണ്ടാകും എന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു. താൻ ജീൻസും ഷർട്ടും ധരിക്കുന്നത് കൊണ്ട് താനും ഇത്തരം ലഹരികൾ ഉപയോഗിക്കുമെന്ന് അവർ കരുതിയിരുന്നു എന്നും എന്നാൽ താൻ അത് ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ അവർ അത് വൈരാഗ്യമായി കണ്ടു എന്നും സുചിത്ര വെളിപ്പെടുത്തി.
ചിമ്പുവൊന്നും തന്റെ സുഹൃത്തേയല്ല. പാട്ടുണ്ടെങ്കിൽ വിളിച്ചാൽ പോയി പാടും തിരികെ വരും. സുചി ലീക്ക്സിന് മുമ്പേ തന്നെ തനിക്ക് സിനിമാ രംഗത്തെ എല്ലാ സൗഹൃദങ്ങളും ഇല്ലാതായിരുന്നെന്ന് സുചിത്ര പറഞ്ഞിട്ടുണ്ട്.
അതേസമയം മുൻ ഭർത്താവായിരുന്ന കാർത്തിക് കുമാറിനെപ്പറ്റിയും ഗുരുതര ആരോപണങ്ങളാണ് സുചിത്ര പങ്കുവെച്ചത്. കാർത്തിക് കുമാർ ഗേ ആണെന്നും ഇക്കാര്യം മറച്ച് വെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും സുചിത്ര ആരോപിച്ചു. ഈ വിവാദങ്ങൾക്ക് ശേഷം സുചിത്ര കാർത്തിക് കുമാറുമായി വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. എന്നാൽ മറ്റൊരു സ്ത്രീയെ കാർത്തിക് കുമാർ വിവാഹവും കഴിച്ചു, സുചിത്ര ഇപ്പോഴും സിംഗിൾ ആയി തുടരുകയാണ്.
തന്റെ ഭര്‍ത്താവായിരുന്നപ്പോൾ കാര്‍ത്തിക് കുമാറും ധനുഷും തമ്മില്‍ ലൈംഗിക ബന്ധമുണ്ടെന്നായിരുന്നു എന്നാണ് സുചിത്രയുടെ പ്രധാന ആരോപണം. കാര്‍ത്തിക്കുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടും കുട്ടികളില്ലാതെ വന്നതോടെ ഡോക്ടറെ കാണാന്‍ പോയിരുന്നു. അപ്പോഴാണ് കാര്‍ത്തിക്കിന് കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടര്‍ പറയുന്നത് എന്നും സുചിത്ര വെളിപ്പെടുത്തി. മാത്രമല്ല കാര്‍ത്തിക്ക് ഒരു ഗേ ആണെന്ന സംശയം തനിക്ക് നേരത്തെ തോന്നിയിരുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഇടയ്ക്കിടെ അദ്ദേഹം ഒരുമിച്ച് ഹോട്ടൽ റൂമിൽ കൂടാറുണ്ടായിരുന്നു. അവര്‍ കാർത്തിക്കിന്റെ ബോയ്ഫ്രണ്ട്‌സായിരുന്നെന്ന് പിന്നീടാണ് തനിക്ക് മനസിലായത് എന്നും സുചിത്ര ചൂണ്ടിക്കാണിച്ചു.
കാര്‍ത്തിക്കിന്റെ ആ സുഹൃത്തെന്ന് സുചിത്ര പറഞ്ഞത് നടന്‍ ധനുഷിനെയായിരുന്നു. ധനുഷും തന്റെ മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാറും സ്വവര്‍ഗാനുരാഗികള്‍ ആണ്. കാര്‍ത്തിക് എപ്പോഴും ധനുഷിനൊപ്പം അടച്ചിട്ട മുറിയിലാണെന്നും അവര്‍ക്കിടയില്‍ മറ്റ് ചില ബന്ധങ്ങളുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.
എന്നാൽ പക്ഷെ സുചിത്ര പറയുന്നത് ശുദ്ധ അസംബന്ധം ആണെന്നാണ് കാർത്തിക് കുമാർ പ്രതികരിച്ചത്. സുചിത്രയ്ക്ക് മാനസികമായി ചില പ്രശ്നങ്ങളുണ്ടെന്നാണ് കാർത്തിക് കുമാർ അന്ന് പറഞ്ഞത്. കാർത്തിക്കിനെയും കുടുംബത്തെയും അധിക്ഷേപിച്ച് കൊണ്ടാണ് സുചിത്ര മിക്കപ്പോഴും അഭിമുഖങ്ങളിൽ സംസാരിച്ചത്. പിന്നാലെ സുചിത്രയ്ക്കെതിരെ കാർത്തിക് കുമാർ ലീഗൽ നോട്ടീസ് അയച്ചിരുന്നു.
ഈ വിഷയങ്ങളിൽ ഒന്നും തന്നെ പ്രതികരിക്കാൻ ധനുഷ് മുതിർന്നില്ല. ധനുഷും ഭാര്യ ഐശ്വര്യയും കുറെ കാലങ്ങളായി അകന്നു കഴിയുകാണെന്ന അഭ്യൂഹങ്ങളും നില നിൽക്കുന്നുണ്ട്. മാത്രമല്ല ധനുഷിന്റെ മുന്‍ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തും ധനുഷും ഒരുപോലെ തെറ്റ് ചെയ്തിരുന്നവരാണ് എന്നും സുചിത്ര അന്നാരോപിച്ചു. ദമ്പതികള്‍ പരസ്പരം വഞ്ചിച്ചതാണ് ബന്ധം തകരാന്‍ കാരണം. ധനുഷും ഐശ്വര്യയും മറ്റ് പലരുമായിട്ടും ഡേറ്റിംഗിലാണെന്നും അവര്‍ക്കൊപ്പം പരസ്യമായി ഹോട്ടലുകളില്‍ പോകാറുണ്ടെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചത്.
ഐശ്വര്യ രജനികാന്ത് ഒരു മോശം അമ്മയാണ്, അവരെ അപേക്ഷിച്ച് നോക്കുമ്പോൾ ധനുഷ് മികച്ച അച്ഛനാണ് എന്നും സുചിത്ര പറഞ്ഞു. അതേസമയം സുചിത്രയുടെ ട്വിറ്റർ അകൗണ്ടിലൂടെ 2016 ലാണ് കോളിവുഡിലെ പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. സുചി ലീക്ക്‌സ് എന്ന പേരില്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഫോട്ടോകളും വീഡിയോസും പുറത്തായത്. ധനുഷിനൊപ്പം ആന്‍ഡ്രിയ ജറമിയ, തൃഷ കൃഷ്ണൻ വിജയ് യേശുദാസ് തുടങ്ങി നിരവധി താരങ്ങളും അന്ന് ഈ വിവാദത്തിൽ കുടുങ്ങിയിരുന്നു. ഒരു കാലത്ത് തമിഴകത്തെ സെൻസേഷണൽ ഗായികയായിരുന്നു സുചിത്ര. എന്നാൽ പക്ഷെ ഇന്ന് കരിയറിൽ നിന്നും സുചിത്ര മാറി നിൽക്കുകയാണ്. സുചി ലീക്ക്സ് വിവാദത്തിന് ശേഷമാണ് സുചിത്രയുടെ ജീവിതവും കരിയറും മാറി മറിഞ്ഞത്.











