
ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കാര്യത്തിൽ മുന്നിലാണ് ശ്രീകുമാർ – സ്നേഹ ദമ്പതികൾ. ഇരുവരും 2019ലാണ് വിവാഹിതരാകുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇരുവർക്കും ഒരു ആൺകുഞ്ഞ് ജനിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സ്നേഹ മകൻ കേദാറിനെ കുറിച്ചുള്ള വിശേഷങ്ങളും മുടങ്ങാതെ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ മകന്റെ ചിത്രങ്ങളാണ് സ്നേഹ പങ്കുവെച്ചിട്ടുള്ളത്.
View this post on Instagram
കേദാർ വന്നതിന് ശേഷം തങ്ങളുടെ ജീവിതം ആകെ മാറിയെന്ന് സ്‌നേഹ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കുഞ്ഞ് ജനിച്ച 37 ദിവസം കഴിഞ്ഞപ്പോൾ തന്നെ അഭിനയിക്കാനായി സ്‌നേഹ പോയി തുടങ്ങി. മകൻ കേദാറിനെ തേടിയും അവസരം വന്നു. ക്യാമറയ്ക്ക് മുന്നിൽ മകനെ കൊണ്ടുവരാനും അവന്റെ കൂടെ അഭിനയിക്കാനും സാധിച്ചതിനെ സന്തോഷം സ്‌നേഹക്ക് എത്ര പറഞ്ഞാലും മതിയാവില്ല
കുഞ്ഞ് നടനോ പാട്ടുകാരനോ ആകണോ എന്ന ചോദ്യവും താര ദമ്പതികൾ നിരന്തരം നേരിടുന്നുണ്ട്. അവന്റെ ഇഷ്ടം എന്തോ അത് അനുസരിച്ച് വിടാനാണ് ഞങ്ങൾക്ക് ഇഷ്ടമെന്നാണ് ഇരുവരും എപ്പോഴും പറയാറുള്ളത്.











