‘മലൈക ഇനി ഗര്‍ഭിണിയാവില്ല’ കമന്റടിച്ച് സോഷ്യൽ മീഡിയ

ബോളിവുഡ് സിനിമയിലെ മുന്‍നിര താരങ്ങളാണ് മലൈക അറോറയും, അര്‍ജുന്‍ കപൂറും. ഇരുവരും പ്രണയത്തിലാകുകയും താരങ്ങള്‍ ഉടനെ വിവാഹിതരായേക്കുമെന്ന് തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നെങ്കിലും ഇനിയും വിവാഹത്തെക്കുറിച്ച് ഇരുവരും തീരുമാനിച്ചിട്ടില്ല എന്നായിരുന്നു മറ്റൊരു കാര്യം . എന്നാല്‍ അടുത്തിടെ മലൈക അര്‍ജുനുമായി വേര്‍പിരിഞ്ഞെന്ന തരത്തിലും അഭ്യൂഹം പ്രചരിച്ചു.എന്നാൽ ഈ കാര്യത്തിലും ഇരുവരും പ്രതികരിച്ചിരുന്നില്ല, എന്നാലിപ്പോള്‍ മലൈക അറോറയുടെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. നടി ഒരു ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങി വരുന്നതും ശേഷം കാറില്‍ കയറിപോകുന്നതുമാണ് വീഡിയോയിൽ.

മാസ്‌ക് ധരിച്ചിട്ടുണ്ടെങ്കിലും വീഡിയോയില്‍ ഉള്ളത് മലൈക അറോറ ആണെന്ന  വ്യക്തമാണ്. ഇതോടെ നടിയ്ക്ക് എന്താണ് സംഭവിച്ചതെന്നും ആശുപത്രിയിലേക്ക് പോകാന്‍ മാത്രമുള്ള പ്രശ്‌നം എന്താണെന്നുമുള്ള ചോദ്യം സോഷ്യൽ മീഡിയയിൽ കൂടി  ഉയര്‍ന്നു വന്നു. മാത്രമല്ല ചിലര്‍ മുന്‍വിധികളോട് കൂടിയും നടിയുടെ ഈ  വീഡിയോക്കെതിരെ വന്നു. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി മടങ്ങി പോകുന്ന മലൈക അറോറയുടെ വീഡിയോ. കുഴപ്പങ്ങളൊന്നുമില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം,എന്നാണ് നടിയുടെ വീഡിയോയുടെ തുടക്കം

ഇതിന് താഴെ പലതരത്തിലുള്ള അഭ്യൂഹങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.ഇനി മലൈക അറോറ ഗര്‍ഭിണിയാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാല്‍ അവര്‍ക്ക് അതിനുള്ള സമയം കഴിഞ്ഞുവെന്നും ഈ പ്രായത്തിലൊന്നും അവള്‍ ഗര്‍ഭിണിയാവില്ല. ഇനി ഗര്‍ഭിണിയാവുക എന്നത് മലൈക അറോറയ്ക്ക് പോസിബിള്‍ അല്ലെന്നും ഒരാള്‍ പറയുന്നു. ഇനി കോസ്‌മെറ്റിക് സര്‍ജറിയ്ക്ക് പോയതാണോ എന്ന ചോദ്യവും വരുന്നുണ്ട്. ഇതിനിടെ നടിയുടെ വേഷത്തെ കുറ്റപ്പെടുത്തിയും ചിലരെത്തിയിട്ടുണ്ട്. ലോംഗ് ഷര്‍ട്ട് മാത്രം ധരിച്ചെത്തിയ നടി പാന്റ് ഇടാന്‍ മറന്നതാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. തിടുക്കത്തില്‍ ഇറങ്ങി പോന്നപ്പോള്‍ നടി പാന്റ് ധരിക്കാന്‍ മറന്നെന്ന് തോന്നുന്നു. കാരണം അവര്‍ക്ക് അത്രയും ഗുരുതരമായ എന്തോ അസുഖമുണ്ടായിരിക്കണം’ എന്നാണ് ഒരാള്‍ പരിഹാസരൂപേണ കുറിക്കുന്നത്. എന്നാല്‍ മലൈക അറോറയ്ക്ക് കുറച്ച് സ്വകാര്യത നല്‍കണമെന്ന് പറഞ്ഞാണ്  മലൈകയുടെ ആരാധകര്‍ എത്തുന്നത്.