
ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും നടന്‍ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി സോന ഹെയ്ഡന്‍, ഇനി പിച്ചയെടുക്കേണ്ടിവന്നാലും തന്റെ ഈ തീരുമാനത്തില്‍ മാറ്റമില്ലെന്നും, നടി വ്യക്തമാക്കി. സ്‌മോക്ക് എന്ന വെബ് സീരിസിന്റെ പ്രമോഷന്‍ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ സോന നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്.വടിവേലുവിനൊപ്പം ഒരുപാട് സിനിമകളുടെ അവസരം വന്നെങ്കിലും താന്‍ അതൊക്കെ നിരസിച്ചുവെന്നും സോനാ പറയുന്നു. എന്നാൽ താൻ രജനീകാന്ത് ചിത്രം ‘കുസേലനി’ല്‍ വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നു. ഇതിനുശേഷം 16 ചിത്രങ്ങളില്‍ വടിവേലുവിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു, എന്നാൽ താൻ അതെല്ലാം നിരസിച്ചു സോനാ പറഞ്ഞു.

എന്നാല്‍ എന്തുകൊണ്ടാണ് നടി ഇങ്ങനൊരു പരാമര്‍ശം നടത്താന്‍ കാരണം എന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഒരു ഇടവേളക്ക് ശേഷമാണ് സോന വീണ്ടും അഭിനയരംഗത്തേക്ക് തിരികെയെത്തുന്നത്. സ്‌മോക്ക് എന്ന വെബ് സീരീസ് സോന തന്നെയാണ് സീരിസ് എഴുതി സംവിധാനം ചെയ്യുന്നത്. അതുപോലെ സോനയുടെ ഈ പറഞ്ഞ വാക്കുകള്‍ പക്ഷേ തമിഴ് സിനിമാലോകത്ത് വലിയ വിവാദത്തിന് തിരികൊളുത്തി. വടിവേലു ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അജിത് നായകനായ ‘പൂവെല്ലാം ഉന്‍ വാസം’ എന്ന ചിത്രത്തിലൂടെയാണ് സോന ഹെയ്ഡന്‍ സിനിമാരംഗത്തെത്തിയത്.പിന്നീട് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചു. പിന്നീട് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചു.‘സ്മോക്’ എന്ന വെബ്സീരിസാണ് ഏറ്റവും ഒടുവില്‍ പുറത്തുവരാനിരിക്കുന്നത്.












