ആ നടനൊരു കുടുംബമുണ്ടന്ന് കരുതി പുറത്തുപറഞ്ഞിരുന്നില്ല! ആരോപണവുമായി സോണിയ മൽഹാർ; ആ നടൻ ജയസൂര്യയോ? 

മലയാള സിനിമ മേഖല ഇപ്പോൾ ഹേമ കമ്മറ്റി പുറത്തുവന്നതോടെ ആകെ സ്‌തംഭിച്ചു നിൽക്കുന്ന ഒരു അവസ്ഥയാണ് കാണുന്നത്, നിരവധി നടന്മാരുടെ പേരുകൾ പുറത്തു പറഞ്ഞുകൊണ്ട് നടിമാർ രംഗത്തു എത്തുന്നുണ്ട്, ഇപ്പോൾ അങ്ങനൊരു ആരോപണവുമായി എത്തുകയാണ് നടി സോണിയ മൽഹാർ. ആ നടന്റെ പേര് പുറത്തുപറയാനോ അല്ലെങ്കിൽ അയാളുടെ പേരിൽ ഒരു കേസ് കൊടുക്കാനോ തനിക്ക് താല്പര്യമില്ല സോണിയ പറയുന്നു, ഇപ്പോൾ ആ നടനൊരു കുടുംബമുണ്ട് , ഇത്രയും വര്ഷം കഴിഞ്ഞിട്ട് അയാളുടെ പേര് പറയുമ്പോൾ ആ കുടുംബം അപമാനിക്കപെടും

മിക്കവാറും ആ ഭാര്യ ആത്മഹത്യ ചെയ്യും. ഒരു കുടുംബം നശിപ്പിക്കേണ്ടെന്ന് കരുതുന്നു. എന്റെ ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്കാണ് ഞാൻ കുടുംബം നയിക്കുന്നത്. എന്നോട് ആ നടൻ ക്ഷമ ചോദിച്ചു. അതിനാൽ തനിക്ക് ആ  പേര് പറയാനില്ലെന്നും സോണിയ പറയുന്നു, എന്നാൽ നടി ഈ പറയുന്ന നടൻ ജയസൂര്യ ആണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

ജയസൂര്യയാണോ ആ നടൻ എന്ന ചോദ്യത്തിന് സോണിയ മറുപ‌ടി നൽകി. പേര് എടുത്ത് പറയാനോ ഇത് നിഷേധിക്കാനോ ഞാനില്ല. എന്ത് ചെയ്താലും അത് കുഴപ്പത്തിലേക്ക് പോകും. ഞാൻ തന്നെ വലിയ ട്രോമയിലൂടെ പോകുന്ന ആളാണ്. അദ്ദേഹത്തിന് അങ്ങനെയാരു മാനഹാനി വന്നിട്ടുണ്ടെങ്കിൽ എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചിട്ടില്ല. ആളുകൾക്ക് എന്തും ഊഹിക്കാം സോണിയ മൽഹാർ പറയുന്നു.  2013 ൽ യുവ സൂപ്പർതാരത്തിന്റെ സിനിമയിൽ അഭിനയിക്കാൻ പോയപോൾ  ഉണ്ടായ അനുഭവത്തെ കുറിച്ചും നടി പറഞ്ഞു , ഓഫിസ് സ്റ്റാഫായിട്ടാണ് ആ സിനിമയിൽ അഭിനയിച്ചത്, കോസ്റ്റ്യം മാറ്റി. ഒരു ഫാം പോലത്തെ സ്ഥലത്താണ് ഷൂട്ട് നടക്കുന്നത്. ടോയ്ലറ്റിൽ പോയി തിരിച്ച് വരുമ്പോൾ ശരിക്കും എന്നെ ഹോൾഡ് ചെയ്തു. നോക്കുമ്പോൾ ഈ നടനാണ്. ബലമായി പിടിച്ചപ്പോൾ തള്ളി മാറ്റി, അപ്പോൾ അയാൾ പറഞ്ഞു സോണിയെ എനിക്കിഷ്ടമാണ്, അതുകൊണ്ടാണ് എന്ന് പറഞ്ഞു കൊണ്ട് എന്നോട് ക്ഷമ പറഞ്ഞു, എന്നാൽ ഈ കാര്യം ഞാൻ എതിർത്ത് സോണിയ പറയുന്നു