പൊലീസ് കാരുടെ കഥ പറയുന്ന ചിത്രമായ പാതിരാത്രിയിൽ സൗബീനും നവ്യ നായരും

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന സംവിധനം ചെയ്യുന്ന പാതിരാത്രി എന്ന സിനിമയുടെ ചിത്രെകരണം എറണാകുളത് പൂർത്തിയായി.രണ്ടു പൊലീസ് കാരുടെ കഥ പറയുന്ന ചിത്രമായ പാതിരാത്രിയിൽ സൗബീനും നവ്യ നായരും കേന്ദ്ര കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു.എഡിറ്റർ – ശ്രീജിത്ത് സാരംഗ് , മ്യൂസിക്ക് – ജേക്സ് ബിജോയ്, ആർട്ട് ഡയറക്ടർ – ദിലീപ് നാഥ് പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ , മേക്കപ്പ് – ഷാജി പുൽപ്പള്ളി , കോസ്റ്റ്യൂം – ലിജി പ്രേമൻ , സ്റ്റിൽസ് – നവീൻ മുരളി , ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാത്രിരാത്രിക്കുണ്ട്. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിച്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. വരാഹം എന്ന സുരേഷ് ​ഗോപി ചിത്രമാണ് നവ്യ നായരുടേതായി അണിയറയിൽ ഒരുങ്ങുന്നത്.കൂലി എന്ന രജനികാന്ത് ചിത്രത്തിൽ സൗബിൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്.