
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് സത്യരാജ്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം കാമുകനായും അച്ഛനായും സഹോദരനായും എല്ലാം ബിഗ് സ്ക്രീനിൽ തിളങ്ങി.നൻപൻ എന്ന ചിത്രത്തിലെ വിജയ് ,സത്യരാജ് കോമ്പോ എക്കാലവും ആരാധകർ ഓർത്തു വെക്കുന്ന ഒന്നാണ് . തമിഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളം അടക്കമുള്ള ഇതര ഭാഷകളിലും അദ്ദേഹം ഇതിനകം അഭിനയിച്ചു കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപ് സത്യരാജുമായി ബന്ധപ്പെട്ട് മകൾ ദിവ്യ കുറിച്ച വാക്കുകൾ ശ്രദ്ധനേടിയിരുന്നു.
തന്റെ അമ്മ മഹേശ്വരി കഴിഞ്ഞ നാലര വർഷമായി കോമയിൽ ആണെന്നും തിരക്കുകൾക്കിടയിലും അച്ഛനാണ് അമ്മയുടെ കാര്യങ്ങളെല്ലാം നോക്കുന്നതെന്നും ദിവ്യ പറഞ്ഞിരുന്നു. “അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്നത് ട്യൂബിലൂടെയാണ്. അമ്മ കിടപ്പിലായതോടെ ഞങ്ങൾ ആകെ തകർന്നു പോയി. അമ്മ വീട്ടിൽ തന്നെയാണ് ഉള്ളത്. എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. അമ്മയെ തിരികെ കിട്ടും. എന്റെ അപ്പ നാല് വർഷമായി സിംഗിൾ പാരന്റ് ആണ്”, എന്നും ദിവ്യ പറഞ്ഞിരുന്നു. ഈ പോസ്റ്റ് വൈറലായതിന് പിന്നാലെ ഇക്കാര്യത്തെ കുറിച്ച് വിശദമായി പറഞ്ഞ് സത്യരാജ് തന്നെ രംഗത്ത് എത്തി.
പ്രാരംഭത്തിൽ അടുത്ത സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും മാത്രമെ ഭാര്യയുടെ കാര്യം അറിയാമായിരുന്നുള്ളൂ. അവൾ കോമയിലായിട്ട് നാലര വർഷമായി. എല്ലാം ചേർന്നതാണല്ലോ ജീവിതം. സിനിമാ തിരക്ക് കുടുമ്പോഴും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിൽ ഞാൻ കുറവ് വരുത്താറില്ലെന്നും ആയിരുന്നു സത്യരാജ് പറഞ്ഞത്.തൻ്റെ തിരക്കിട്ട സിനിമ ജിവിതത്തിലും ഭാര്യയെ പരിപാലിക്കുന്ന സത്യരാജ് ഇന്നത്തെ സമൂഹത്തിൽ വേറിട്ട സന്ദേശം പകരുന്നു.

സത്യരാജ് ഒരു ഫാമിലി മാൻ എന്താണ് എന്നതിന്റെ പ്രതിരൂപമായി നമുക്ക് മുന്നിലെത്തുന്നു .അതേസമയം, രജനികാന്ത് നായകനായി എത്തുന്ന കൂലിയാണ് സത്യരാജിന്റെ പുതിയ ചിത്രം. ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. മലയാള താരം സൗബിൻ ഷാഹിറും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിക്കുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്.











