സ്ക്രീൻ സ്‌പേസ് കുറവാണെങ്കിലും ‘ലൂസിഫറിൽ’ മഞ്ജുവിന്റെ വേഷം വളരെ ശ്രെദ്ധിക്കപെട്ടിരുന്നു!എന്നാൽ ‘എമ്പുരാനിൽ’ നടിക്ക് പ്രാധാന്യം ഉണ്ടാകുമോ ? ലൂസിഫറിലും, എമ്പുരാനിലും മഞ്ജുവാര്യരെ മേക്കപ്പ് ചെയ്യ്തതിന് കുറിച്ച് ശ്രീജിത്ത്

രാജു തന്നോട് ആദ്യം പറഞ്ഞ റഫറൻസ് വില്ലൻ സിനിമയിലെ മഞ്ജു ചേച്ചിയുടെ ലുക്ക് ആണ്. ആ ലുക്കാണ് എന്റെ മനസിലുള്ളതെന്ന് രാജു പറഞ്ഞു

സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ റിലീസിനൊരുങ്ങുകയാണ്.പൃഥ്വിരാജിന്റെ സംവിധാനം, മോഹൻലാലിന്റെ സാന്നിധ്യം, ആദ്യ ഭാ​ഗം ലൂസിഫറിന്റെ വിജയം തുടങ്ങി എമ്പുരാനിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകങ്ങൾ ഏറെയാണ്. ഇതിലൊരു ഘടകം മഞ്ജു വാര്യരുടെ സാന്നിധ്യമാണ്. മാർച്ച് 27 ന് എമ്പുരാൻ റിലീസ് ചെയ്യുകയാണ്. പ്രിയദർശിനി രാം ദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്.ലൂസിഫറിൽ പല രം​ഗങ്ങളിലും മഞ്ജു തിളങ്ങി. സ്ക്രീൻ സ്പേസ് കുറവായിരുന്നെങ്കിലും വളരെ പ്രധാനപ്പെട്ട റോളായിരുന്നു ഇത്. എമ്പരുരാനിൽ പ്രയദർശിനിയായി മഞ്ജു വീണ്ടുമെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറെയാണ്.ഇപ്പോൾ മഞ്ജുവിനെ ലൂസിഫറിലും എമ്പുരാനിലും മേക്കപ്പ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മേക്കപ്പ്മാൻ ശ്രീജിത്ത് ​ഗുരുവായൂർ.

ലൂസിഫറിന്റെ ക്യാരക്ടർ ബ്രീഫിം​ഗിൽ എന്നോട് ആദ്യം മെൻഷൻ ചെയ്തത് മഞ്ജു ചേച്ചിയുടെ കാര്യമാണ്. മഞ്ജു വാര്യരുടെ ആ ക്യാരക്ടറിന് കുറച്ച് കൂടെ എല​ഗന്റ് ഫീൽ വേണം. ഇതുവരെ മഞ്ജു ചേച്ചിയെ പ്രസന്റ് ചെയ്യാത്ത രീതിയിൽ. കുറച്ച് കൂടെ ബോൾഡ് ആണ്. രാജു തന്നോട് ആദ്യം പറഞ്ഞ റഫറൻസ് വില്ലൻ സിനിമയിലെ മഞ്ജു ചേച്ചിയുടെ ലുക്ക് ആണ്. ആ ലുക്കാണ് എന്റെ മനസിലുള്ളതെന്ന് രാജു പറഞ്ഞു.

വില്ലൻ ചെയ്യുന്ന സമയത്ത് ഉണ്ണി സാറും  മഞ്ജു ചേച്ചിയുടെ ക്യരക്ടറിന് കുറച്ച് എല​ഗെന്റ്സ് വേണമെന്ന് പറഞ്ഞിരുന്നു. മേക്കപ്പ് ചെയ്ത് കൊണ്ട് സീറോ മേക്കപ്പ് ലുക്ക് കൊടുക്കുകയാണ് അന്ന് ചെയ്തത്. അത് ബു​ദ്ധിമുട്ടാണ്, ശ്രീജിത്ത് പറയുന്നു, അതേസമയം എമ്പുരാനിലും മഞ്ജു വാര്യരുടെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നടി അടുത്തിടെ ചെയ്ത സൂപ്പർതാര ചിത്രങ്ങളിലെല്ലാം പ്രാധാന്യം കുറഞ്ഞ റോളാണ് ചെയ്തത്. രജിനികാന്ത് ചിത്രം വേട്ടയാനിൽ മഞ്ജുവിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.അജിത്ത് ചിത്രം തുനിവിലും പ്രാധാന്യം കുറവായിരുന്നു.അപ്പോൾ എമ്പുരാനിൽ മഞ്ജുവിന്റെ വേഷത്തിന് പ്രാധാന്യം ഉണ്ടാകുമോ എന്നാ ആശങ്കയിലാണ് ഇപ്പോൾ ആരാധകർ.