‘ചോരമരവിക്കുന്ന ആഴവും പരപ്പും..ഹൃദയം ദ്രവിപ്പിക്കുന്ന സിനിമ….കൂടുതലൊന്നും പറയാനില്ല’

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘സൗദി വെള്ളക്ക’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങളാണ് നേടിയത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കണ്ടനുഭവിക്കാം അതിന്റെ ചോരമരവിക്കുന്ന ആഴവും പരപ്പും ഹൃദയം ദ്രവിപ്പിക്കുന്ന സിനിമ….കൂടുതലൊന്നും പറയാനില്ല എന്നാണ് ശ്രീക്കുട്ടന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Saudi Velakka

ഒരാള്‍ക്ക് നല്‍കാവുന്ന ഏറ്റവും കൊടിയ ശിക്ഷ അയാളെ ഒരു വ്യവഹാരത്തില്‍ കുടുക്കുക എന്നതാണ്. അയാളുടെ മുഴുവന്‍ ആയുസ്സും ആരോഗ്യവും സമ്പത്തും ഒക്കെ അതോടെ നദിപോലെ അങ്ങ് ഒഴുകിപ്പൊയ്‌ക്കൊള്ളും. ഒടുവില്‍ വറ്റിവരണ്ട് അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയൊരു പാഴ് ജന്മമായി അതങ്ങ് ഒടുങ്ങുകയും ചെയ്യും.ലോകത്തിലെ ഏറ്റവും വലിയ നീതി നിഷേധങ്ങള്‍, മനുഷ്യാവകാശലംഘനങ്ങള്‍ എന്നിവയൊക്കെ കാണണമെങ്കില്‍ ഒരു കോടതി വരാന്തയില്‍ പോയി നിന്നാല്‍ മതി….കണ്ടനുഭവിക്കാം അതിന്റെ ചോരമരവിക്കുന്ന ആഴവും പരപ്പും ഹൃദയം ദ്രവിപ്പിക്കുന്ന സിനിമ….കൂടുതലൊന്നും പറയാനില്ല.

ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായി ഒരുക്കിയ സൗദി വെള്ളക്ക 53-ാമത് അന്താരാഷ്ട്ര ചലചിത്രമേളയില്‍ വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും പിടിച്ചുപറ്റിയിരുന്നു. ഏകദേശം ഇരുപതോളം അഭിഭാഷകര്‍, റിട്ടയേര്‍ഡ് മജിസ്ട്രേറ്റുമാര്‍, കോടതി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തരുണ്‍മൂര്‍ത്തി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ലുക്മാന്‍ അവറാന്‍, വിന്‍സി അലോഷ്യസ്, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്റ, ധന്യ അനന്യ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രധാന വേഷങ്ങളിലെത്തുന്നു. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മ്മാണം.