
ഒരു കാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയായിരുന്നു ശ്രീലത നമ്പൂതിരി, ഇപ്പോൾ താരം തന്റെ പേർസണൽ ലൈഫിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെധ നേടുന്നത്, അന്തരിച്ച നടനും ആയുർവേദ ഡോക്ടറുമായ കാലടി പരമേശ്വരൻ നമ്പൂതിരിയെയാണ് നടി ശ്രീലത വിവാഹം കഴിച്ചത്, 2005 ലാണ് ഭർത്താവ് മരിച്ചത്. ഭർത്താവിന്റെ റൂമിലേക്ക് കയറുമ്പോൾ അദ്ദേഹത്തിന്റെ മണം വരുമായിരുന്നു. അദ്ദേഹം ഉപയോഗിച്ച സാധനങ്ങൾ കാണുമ്പോൾ വിഷമം തോന്നു൦ നടി പറയുന്നു.

ഉത്തരവാദിത്വങ്ങളെല്ലാം ഭർത്താവിനെഅന്ന് ഏൽപ്പിച്ചതായിരുന്നു. പക്ഷെ ഭർത്താവ് പോയി. ഇനി ജീവിതം ആദ്യമേ തുടങ്ങണോ എന്ന് അപ്പോൾ താൻ ചിന്തിച്ചു, ഭർത്താവ് മരിക്കും വരെ ബാധ്യതകളൊന്നും ജീവിതത്തിൽ ഇല്ലാതെ പോകുകയായിരുന്നു, ഇൻകം ടാക്സൊക്കെ അദ്ദേഹം നോക്കും. ബാങ്കിലെ കാര്യമാെക്കെ നീ നോക്കണം ലോക്കറിന്റെ താക്കോൽ നോക്കണം എന്നൊക്കെ അദ്ദേഹം പറയുമായിരുന്നു, എന്നാൽ താനതൊന്നും ശ്രദ്ധിക്കില്ല. എന്തെങ്കിലും ഒപ്പിടാൻ ഉണ്ടെങ്കിൽ താൻ ഒപ്പിട്ട് കൊടുക്കും

പക്ഷെ ആശുപത്രിയിൽ കിടന്നപ്പോൾ പൈസ വേണ്ടി വന്നു, പൈസയ്ക്ക് ആവശ്യം വന്നപ്പോൾ ലോക്കർ എവിടെയാണെന്ന് തനിക്ക് അറിയില്ല. ആശുപത്രിയിൽ മരിക്കാൻ കിടക്കുന്ന സമയത്ത് ഭർത്താവിനോട് ലോക്കറും ചാവിയും എവിടെയാണെന്ന് ചോദിക്കണം. താനെങ്ങനെ അദ്ദേഹത്തോട് ചോദിക്കും. എന്നിട്ടും അദ്ദേഹം ഓക്സിജൻ മാസ്ക് മാറ്റിയിട്ട് ഇന്ന സ്ഥലത്താണെന്ന് തന്നോട് പറഞ്ഞു, പക്ഷെ ആരെങ്കിലും വിശ്വസിക്കുമോ,അതുപോലെ തന്നെ നാട്ടിലെ തന്റെ വീടൊക്കെ കൊടുത്ത സഹോദരനോട് ആ സമയത്ത് പണം ചോദിച്ചതിനെപ്പറ്റിയും ശ്രീലത ഓർക്കുന്നു,എവിടെ നിന്നോ ഒന്നൊന്നര ലക്ഷം രൂപ തനിക്ക് തന്നു ,സഹോദരൻ പ്രവാസി ആയിരുന്നു എന്നും പലിശയ്ക്ക് പണം കൊടുക്കുന്ന ആളായത് കൊണ്ട് സഹോദരൻ തന്നെയായിരിക്കും തനിക്ക് പൈസ തന്നതെന്ന് കരുതി. പക്ഷെ കാശ് തിരിച്ച് കൊടുക്കാൻ ചെന്നപ്പോഴാണ് അറിയുന്നത് മറ്റൊരാളുടെ കൈയിൽ നിന്ന് വാങ്ങിച്ച് തന്ന പണമാണ്ന്നു മനസിലായത്, തന്റെ കൂടെ പഠിച്ച വ്യക്തിയായത് കൊണ്ട് അയാൾ തന്നോട് പലിശ വാങ്ങിയില്ല . ഒരു മുസ്ലിമാണ് അദ്ദേഹ൦ ബന്ധുക്കളേക്കാളും നല്ല മനസുള്ളവർ ഈ നാട്ടിലുണ്ടല്ലോ എന്ന് താൻ അന്ന് ആലോചിച്ചു ശ്രീലത പറയുന്നു












