നിങ്ങള്‍ കമന്റ് ഒക്കെ ഇട്ട് ഇരിക്ക്, ഞങ്ങള്‍ ഹണിമൂണ്‍ പോയിട്ട് വരാം;  വൈറലായി കൺവിൻസിങ് കപ്പിൾസ്

ശ്രീവിദ്യ മുല്ലച്ചേരി സ്റ്റാര്‍ മാജിക്കിലൂടെ ടെലിവിഷൻ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ ആളാണ്. യൂട്യൂബ് ചാനലിലൂടെയും ശ്രീവിദ്യ തന്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ശ്രീവിദ്യ മുല്ലശേരി ഇതിനോടകം തന്നെ പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞു. ഇയാദിച്ചിടക്കാനാണ് ശ്രീവിദ്യ വിവാഹിതയായത് . ഇപ്പോൾ നവ ദമ്പതികൾ ഹണിമൂൺ തിരക്കുകളിലാണ് .

മലേഷ്യയിലെ ലങ്കാവിയിൽ ആണ് നടി ശ്രീവിദ്യ മുല്ലച്ചേരിയും ഭർത്താവ്  രാഹുൽ രാമചന്ദ്രനും ഹണിമൂൺ ആഘോഷിക്കാൻ പോയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇവരുടെ ഹണിമൂൺ ആഘോഷ ചിത്രങ്ങൾ വൈറലാണ്.

സീരിയല്‍, ടെലിവിഷന്‍ താരമായ ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും ഈ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിവാഹിതരാവുന്നത്. ഏറെ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹ ശേഷം ഇവരുടെ കല്യാണവുമായി ബന്ധപ്പെട്ട വിശേഷങ്ങളായിരുന്നു സോഷ്യൽ മീഡിയ അകൗണ്ടുകളിൽ കൂടി ഇവർ പങ്കു വെച്ചിരുന്നത്. ഇപ്പോഴിതാ ഹണിമൂണിന് പോവുന്നതിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് താരങ്ങൾ ഇപ്പോൾ  എത്തിയിരിക്കുന്നത്. ഹണിമൂണ്‍ യാത്രയ്ക്കിടെ എയര്‍പോര്‍ട്ടിലെത്തിയ ദമ്പതിമാര്‍ തങ്ങളുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് എഴുതിയ അടിക്കുറിപ്പാണ് ഇപ്പോൾ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘നിങ്ങള്‍ കമന്റ് ഒക്കെ ഇട്ട് ഇരിക്ക്, ഞങ്ങള്‍ ഹണിമൂണ്‍ പോയിട്ട് വരാം’… എന്നായിരുന്നു ശ്രീവിദ്യ മുല്ലച്ചേരി ഇവരുടെ ഈയൊരു പോസ്റ്റിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ട്രെന്ഡായ സുരേഷ് കൃഷ്ണയുടെ വാക്കുകൾ കടമെടുത്താണ് ശ്രീവിദ്യയുടെ പോസ്റ്റ് . ഈയൊരു  പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ആരാധകർ അടക്കം കമന്റുകൾ കുറിക്കുന്നു. കണ്‍വീന്‍സിങ് കപ്പിള്‍സ് എന്ന കമന്റുമായിട്ടാണ് നടനും അവതാരകനുമായ ജീവ ജോസഫ് ഇവരുടെ കമന്റ് ബോക്സിൽ എത്തിയത്. ജീവ ജോസഫിനെ കൂടാതെ മറ്റു ചില താരങ്ങളും രാഹുലിന്റെയും ശ്രീവിദ്യയുടെയും സഹപ്രവര്‍ത്തകരും  അടക്കം രസകരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്.

എന്നാൽ പക്ഷെ ചിലര്‍ ആകട്ടെ ശ്രീവിദ്യയുടെ ക്യാപ്ഷനെ കളിയാക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം… രണ്ടാളും പോയാല്‍ നല്ല ചിലവ് അല്ലെ ഒറ്റക്ക് പോയാല്‍ പോരെ? അടുത്ത വെടിക്കെട്ട് ഫോട്ടോയുമായിട്ട് വരൂ… എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍. ചിലര്‍ ദമ്പതിമാരുടെ ഈ മധുവിധു യാത്രയ്ക്ക് ആശംസകള്‍ അറിയിച്ചും എത്തിയിട്ടുണ്ട്. രണ്ടാള്‍ക്കും അടിപൊളിയായൊരു ഹണിമൂണ്‍ ആയിരിക്കട്ടെ… തിരികെ വന്നിട്ട് വേഗം സിനിമയുടെ ഷൂട്ടിങ് ഒക്കെ തുടങ്ങാന്‍ ഉള്ളതാണ്. അവിടെ തന്നെ അങ്ങ് നിന്ന് കളയല്ലേ എന്നൊക്കെയുള്ള മുന്‍കരുതലുകളും ചില ആരാധകര്‍ കമന്റ്റ് ബോക്സിലൂടെ  മുന്നോട്ട് വെക്കുന്നുണ്ട്.

അതേസമയം ആറ് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു ശ്രീവിദ്യയും രാഹുലും. ശേഷം വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഈ സെപ്റ്റംബര്‍ എട്ടിന് ഇരുവരും വിവാഹിതരാവുകയ്യായിരുന്നു. ശ്രീവിദ്യ കാസർഗോഡ് സ്വദേശിനിയായതിനാല്‍ എൻഗേജ്മെന്റ് കാസർഗോഡ് വെച്ചായിരുന്നു. വിവാഹം എല്ലാവർക്കും എത്തിച്ചേരാനുള്ള സൗകര്യത്തിനായി എറണാകുളത്താണ് നടത്തിയത്. കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കാതെ ജോലി തിരക്കിനിടയില്‍ ശ്രീവിദ്യയും രാഹുലും ചേർന്നാണ് ഹല്‍ദി, സംഗീത്, വിവാഹം, റിസപ്ഷൻ അടക്കമുള്ളവയ്ക്കുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇവരുടെ  പ്രണയകഥ വെളിപ്പെടുത്തുന്നത്. സേവ് ദി ഡേറ്റ് മുതൽ സമൂഹമാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ഒരു വിവാഹം ആയിരുന്നു നടി ശ്രീ വിദ്യ മുല്ലച്ചേരിയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും.