
നടി സുബി സുരേഷിന്റെ മരണം മലയാളി പ്രേക്ഷകരെ ഒന്നടങ്കം വിഷമിപ്പിച്ച ഒന്നാണ്. കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് സുബി മരണപ്പെടുന്നത്. മരണ വാർത്ത ഏവർക്കും വളരെ ഞെട്ടലാണ് ഉണ്ടാക്കിയത്. സുബിയുടെ മരണം ഏറ്റവും കൂടുത ബാധിച്ചത് ‘അമ്മ അംബികയെ ആയിരുന്നു. ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സുബിയുടെ അമ്മ അംബിക. ആശുപത്രിയിലായിരുന്നപ്പോൾ ക്രിറ്റിക്കലാണെന്ന കാര്യം സുബിക്കും തനിക്കും അറിയില്ലായിരുന്നുവെന്നാണ് അംബിക പറയുന്നത്. ഇത്രയും കാശ് ചെലവാക്കുന്നു. കുറേ ഡോക്ടർമാർ വന്ന് നോക്കുന്നു. പക്ഷെ തന്റെ ഭർത്താവിനും മകനും കുറച്ച് അറിയാമായിരുന്നു എന്ന് തോന്നുന്നുവെന്നും ഞാൻ അവസാനമായപ്പോൾ അമ്മ പറഞ്ഞതൊന്നും കേൾക്കാണ്ട് ആയല്ലേ, അതൊക്കെയാണ് ഞാൻ അനുഭവിക്കുന്നതെന്ന് തലേ ദിവസം ഒരു കുറ്റബോധം പോലെ സുബി തന്നോട് പറഞ്ഞുവെന്നും അംബിക ഓർക്കുന്നു. എന്നാൽ അതൊക്കെ സാധാരണ വീട്ടിൽ ഉളളതല്ലേ എന്ന് തൻ അപ്പോൾ പറഞ്ഞു. മാത്രമല്ല ഭക്ഷണം കൃത്യമായി കഴിക്കാത്ത ആളായിരുന്നു സുബിയെന്നും അമ്മ പറയുന്നുണ്ട്. എഴുന്നേറ്റ് വരുമ്പോൾ 12 മണിയാകും.

പിന്നീട് 2 മണിയായിയെന്നും താൻ ചെന്ന് വിളിച്ചാൽ ഒച്ചയെടുക്കുമെന്നും സുബിയുടെ അനിയന്റെ കുഞ്ഞിനെ സുബിയെ വിളിക്കാനായി അയക്കുമെന്നും ആശുപത്രിയിൽ വെച്ച് എന്തൊക്കെ നൽകിയിട്ടും സുബി ഒന്നും കഴിച്ചിരുന്നില്ലെന്നും അമ്മ അംബിക ഓർക്കുന്നു. സുബിയുടെ കാര്യത്തിൽ ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് ചില ചാനലുകൾ കാരണ സഹിതം പറയുകയുണ്ടായി. പക്ഷെ എനിക്ക് ഡോക്ടർമാരിൽ വലിയ കുഴപ്പം തോന്നിയില്ലയെന്നും പക്ഷെ പിന്നീട് അവിടത്തെ മാനേജ്മെന്റുമായി ഇത്തിരി പ്രശ്നമുണ്ടായെന്നും സുബിയുടെ അമ്മ പറയുന്നു. ഇൻഷുറൻസ് തുക ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായതെന്നാണ് അംബിക പറയുന്നത്. സുബിക്ക് 27 ലക്ഷം രൂപയുടെ മെഡി ക്ലെയിം ഉണ്ടായിരുന്നുവെന്നും പാൻക്രിയസിൽ കല്ലുണ്ടെന്നും കരളിന് അസുഖം വന്നെന്നും പറഞ്ഞ് അത് തന്നില്ലയെന്നും താനും ഭർത്താവും റിയൽ എസ്റ്റേറ്റിൽ ഇറങ്ങിയിരുന്നുവെന്നും അത് കൊണ്ടാണ് തനിക്ക് ചികിത്സിക്കാൻ പറ്റിയതെന്നും അല്ലാതെ സുബിയുടെ കൈയിൽ അത്രയും പണമില്ലായിരുന്നുവെന്നും 57,000 രൂപ വീടിന് ലോൺ അടയ്ക്കണമായിരുന്നു. കൂടാതെ കാറിന് ലോൺ അടയ്ക്കണമായിരുന്നുവെന്നും അതിനിടയിലാണ് സുബിക്ക് പ്രശ്നം വന്നതെന്നും അംബിക പറയുന്നു. രണ്ട് വീട് പണിതിരുന്നു. കുറച്ച് സ്ഥലവും ഉണ്ട്.

ഇതെല്ലാം കൂടെ കൊടുത്തുവെന്നും ഒത്തിരി നഷ്ടത്തിനാണ് കൊടുത്തത്. എന്നിട്ട് കടങ്ങളെല്ലാം വീട്ടിയെന്നും ഇപ്പോൾ തനിക്ക് സ്വസ്ഥമായി കിടക്കാമെന്നും താൻ റിയൽ എസ്റ്റേറ്റിലേക്ക് ഇറങ്ങിയത് സുബിയുടെ ചികിത്സയ്ക്ക് സഹായകരമായെന്നും അമ്മ പറയുന്നു. അമ്മയെന്തിനാണ് ഇനിയിങ്ങനെ ഓടുന്നതെന്ന് എപ്പോഴും സുബി ചോദിക്കുമായിരുന്നു. പക്ഷെ അന്ന് ഓടിയില്ലായിരുന്നെങ്കിൽ കൊച്ചിനെ ചികിത്സിക്കാൻ പറ്റില്ലായിരുന്നുവെന്നും നോക്കാവുന്നതിന്റെ പരമാവധി നോക്കാൻ പറ്റിയെന്ന ആശ്വാസം തനിക്കുണ്ടെന്നും അമ്മ വ്യക്തമാക്കി. സുബിയെ വിവാഹം ചെയ്യാനിരുന്ന രാഹുലിനെക്കുറിച്ചും അമ്മ സംസാരിക്കുന്നുണ്ട്. അവൾക്ക് മറ്റൊരു വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് നിങ്ങൾ ഇവിടെ തന്നെ താമസിച്ചോ എന്ന് തങ്ങൾ പറഞ്ഞിരുന്നുവെന്നും രാഹുലിന്റെ വീട് അടുത്താണ്.സുബി തന്റെ വീട്ടിൽ താമസിക്കില്ല, അതുകൊണ്ട് ഇവിടെ താമസിക്കാമെന്ന് രാഹുലും പറയുമായിരുന്നെന്ന് അംബിക അഭിമുഖത്തിൽ പറയുന്നു. അതേസമയം 2023 ഫെബ്രുവരിയിലാണ് സുബി സുരേഷ് ഈ ലോകത്തോട് വിട പറയുന്നത്. 41 ആ മതത്തെ വയസായിലായിരുന്നു താരത്തിന്റെഅന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കരൾ മാറ്റിവയ്ക്കാനുള്ള നിർദേശമുണ്ടായിരുന്നു.

എന്നാൽ അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരിക്കുന്നു. നടി ചികിത്സയിലാണെന്ന് പോലും മിക്കവർക്കും അറിയില്ലായിരുന്നു. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുബി സുരേഷ്. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളിൽ സജീവമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സുബി യൂട്യൂബ് ചാനലുമായും സജീവമായിരുന്നു. മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടികളിൽ സുബി സജീവമായിരുന്നു.











