പ്രണവ് മമ്മാസ് ബോയ് ആണെന്നാണ് എല്ലാവരും പറയും, പക്ഷെ അങ്ങനെയല്ല; ഇപ്പോൾ സ്പെയിനിൽ ഒരു ഫാമിൽ ജോലി ചെയ്യുകയാണ്

നടൻ മോഹന്‍ലാലിന് ലഭിച്ച അതേ പിന്തുണ തന്നെയാണ് മകന്‍ പ്രണവ് മോഹന്‍ലാലിനും മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്. നിലവിൽ സ്പെയിനിലാണ് പ്രണവ് .

സ്‌പെയിനിലേക്ക് യാത്ര പോയ പ്രണവ് മോഹൻലാൽ അവിടെ ഒരു ഫാമില്‍ ജോലി ചെയ്തും അവിടുത്തെ ജീവിതാനുഭവങ്ങള്‍ മനസിലാക്കിയും ഓരോ യാത്രകള്‍ നടത്തി കൊണ്ടിരിക്കുകയാണെന്നാണ് അമ്മ സുചിത്ര മോഹൻലാൽ പറയുന്നത്.

ആ ഫാമില്‍ അവിടെ ഉള്ളവർക്കൊപ്പം കഴിഞ്ഞു കൂടി പ്രണവ് കുതിരയെയോ ആടിനെയോ നോക്കുകയാണെന്ന് തോന്നുന്നുണ്ടെന്നും സുചിത്ര മോഹൻലാൽ പ്രണവിനെപ്പറ്റി സംസാരിച്ചു കൊണ്ട് കൂട്ടിച്ചേര്‍ത്തു. അവതാരക രേഖ മേനോനും ആയിട്ടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപത്‌നി.

മകനെപ്പറ്റി ഒരുപാട് സംസാരിക്കുന്നുണ്ട് സുചിത്ര.’പ്രണവ് മമ്മാസ് ബോയ് ആണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ അങ്ങനെയാണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്നാണ് സുചിത്ര പറയുന്നത്. പിന്നെ കസിന്‍സ് ഒക്കെ പറയുന്നത് അവന്‍ താന്‍ പറഞ്ഞാലേ കേള്‍ക്കുള്ളൂ എന്നാണ്.

അങ്ങനെയല്ല, താന്‍ പറഞ്ഞാലും അവന്‍ കേള്‍ക്കില്ല. അവന് അവന്റേതായ തീരുമാനങ്ങള്‍ ഉണ്ട്. നമ്മള്‍ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവന്‍ ചെയ്യുകയുള്ളൂ. ഇപ്പോള്‍ അവന്‍ സ്‌പെയിനിലാണ്. രണ്ട് വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുള്ളൂ എന്നൊരു നിലപാടിലാണ് അവന്‍. രണ്ട് സിനിമയൊക്കെ ചെയ്യാവുന്നതേയുള്ളൂ എന്ന് താന്‍ അവനോട് പറഞ്ഞെങ്കിലും അപ്പുവിന് അവന്റേതായ വേറെ ഒരുപാട് പരിപാടികള്‍ ഉണ്ടെന്നാണ് പ്രണവ് പറയാറുള്ളത് എന്നും സുചിത്ര പറയുന്നു.

പിന്നെ ചിന്തിച്ചപ്പോള്‍ അതൊരു ബാലന്‍സിംഗ് ആണല്ലോ  എന്ന് തനിക്ക് തോന്നിയതായും സുചിത്ര പറയുന്നു. എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും കൂടുതല്‍ തനിക്കറിയില്ല എന്നും സുചിത്ര പറയുന്നു. എന്നാൽ ഇപ്പോള്‍ സ്‌പെയിനില്‍ ആണെന്ന് അറിയുന്നു. അവിടെ ഒരു ഫാമില്‍ അപ്പു വര്‍ക്ക് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ കുതിരയെയോ ആട്ടിന്‍കുട്ടികളെ ഒക്കെ നോക്കാന്‍ ആയിരിക്കാം അവിടെ നില്കുന്നത്.

അവിടെ ചെയ്യുന്ന ജോലിക്ക് പൈസയൊന്നും കിട്ടൂല്ല. താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി എന്നുമാണ് താരപുത്രനെ കുറിച്ച് അമ്മ സുചിത്ര പറയുന്നത് . ആ ഒരു അനുഭവം ആസ്വദിക്കുകയാണ് അവൻ ചെയ്യുക എന്ന് കൂടി സുചിത്ര കൂട്ടിച്ചേർക്കുന്നു.

മോഹൻ ലാലിനെപ്പറ്റിയും സുചിത്ര ഈയവസരത്തിൽ പറയുന്നുണ്ട്. മോഹൻലാലിന്റെ സിനിമകളെപ്പറ്റിയാണ് സുചിത്ര സംസാരിക്കുന്നത്. ചേട്ടൻ ചെയ്ത സിനിമകള്‍ അപ്പു ചെയ്യണമെന്ന് താന്‍ ഒരിക്കലും പറയില്ല എന്നാണ് സുചിത്ര വ്യക്തമാക്കുന്നത്.

കാരണം എന്തെന്നാൽ അങ്ങനെയുണ്ടെങ്കില്‍ ആളുകള്‍ ഇവരെ തമ്മില്‍ താരതമ്യം ചെയ്യാന്‍ തുടങ്ങും. അച്ഛന്റെ അത്രയും എത്തിയില്ല, ആ ചെയ്തത് ശരിയല്ല എന്നൊക്കെ അഭിപ്രായങ്ങള്‍ വരും. അങ്ങനൊരു അവസരത്തിന് താന്‍ വഴിയൊരുക്കില്ലെന്നാണ് സുചിത്രയുടെ അഭിപ്രായം. പ്രണവ് അഭിമുഖങ്ങളിൽ ഒന്നും പങ്കെടുക്കാത്ത ഒരാളാണ്. താൻ അഭിനയിച്ച സിനിമകളുടെ പ്രൊമോഷൻ പരിപാടികൾക്ക് പോലും പ്രണവ വരാറില്ല.

അങ്ങനെയുള്ള  പ്രണവിനെ ഒരു അഭിമുഖത്തില്‍ കൊണ്ടിരുത്തുക ആണെങ്കില്‍ ഒരു കോടി രൂപ തരാമെന്ന് പറഞ്ഞ ആളുണ്ടെന്ന് രേഖ പറയുമ്പോൾ അങ്ങനെ അവനെ കൊണ്ട് പറയിപ്പിക്കാന്‍ താന്‍ അങ്ങോട്ട് ഒന്നല്ല അഞ്ചു കോടി രൂപ തരാമെന്നാണ് സുചിത്ര മോഹൻലാൽ തമാശരൂപേണ പറയുന്നു.

അതേസമയം നടൻ മോഹൻലാലിൻറെ മകൻ എന്ന നിലയിൽ സിനിമയിലേക്ക് വന്ന ആളാണ് പ്രണവ് മോഹൻലാൽ. ബാലതാരമായി അഭിനയിച്ച് പുരസ്‌കാരം വാങ്ങിയെടുത്ത പ്രണവ് മോഹൻലാൽ തന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്ന ആളാണ്.

സിനിമയും അഭിനയവുമൊക്കെ പ്രണവിന്റെ ലക്ഷ്യങ്ങളില്‍ ഇല്ലായിരുന്നുവെങ്കിലും ചില നിര്‍ബന്ധങ്ങള്‍ക്കിടയില്‍ പ്രണവ് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. രണ്ട് വര്‍ഷത്തിനിടയില്‍ ഒരു സിനിമ ചെയ്യാമെന്ന തീരുമാനമാണ് പ്രണവിന്റേത്. അത് കഴിഞ്ഞാല്‍ കാടും മലയുമൊക്കെ താണ്ടി യാത്രകള്‍ ചെയ്യുന്നതും കഷ്ടപ്പെട്ട് ജീവിക്കുന്നതും തുടങ്ങി വേറിട്ട ജീവിത രീതിയാണ് പ്രണവിന്റേത്. പ്രത്യേകം ഒരു ഫാൻ ബേസ് തന്നെയുണ്ട് പ്രണവ് മോഹൻലാലിൻറെ ഈ ജീവിത ശൈലിക്ക്.

ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇടയ്ക്ക് പ്രണവ് പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ വൈറലാവുന്നതും പതിവാണ്. അടുത്തിടെയായി കാട്ടിലുള്ള ഒരു മരത്തില്‍ വലിഞ്ഞു കയറുന്നതും കാടിന് നടുവില്‍ നിന്നുള്ളതുമായ ചിത്രങ്ങളാണ് താരപുത്രന്‍ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നത്.  കയറോ ഏണിയോ ഒന്നുമില്ലാതെ അനായാസം കയറി മുകളിലേക്ക് പോവുകയാണ് പ്രണവ്. ഗോവണിയുടെ ആവശ്യമൊന്നുമില്ലെന്നും ഏറെ കുറേ ഈ മരം തന്നെ ഒരു ഗോവണിയാണെന്നുമാണ് ചിത്രത്തിന് ക്യാപ്ഷനായി താരം കൊടുത്തിരിക്കുന്നത്. എന്നാല്‍ പ്രണവിന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

വളരെ വേറിട്ടൊരു ജീവിതമാണ് പ്രണവ് മോഹന്‍ലാലിന്റേത്. അച്ഛന്റെ പേരും പ്രശസ്തിയും സമ്പത്തും ഉണ്ടായിട്ടും അതെല്ലാം വേണ്ടന്ന് വച്ച് ലളിതമായ ജീവിതത്തിലേക്ക് ഇറങ്ങി തിരിച്ച മകന്‍. യാത്രകളോടു പുസ്തകങ്ങളോടുമാണ് പ്രണയം. ഈ രണ്ട് കാര്യത്തിനും വേണ്ടിയുള്ള പണത്തിന് വേണ്ടിയാണ് ഇടയ്ക്ക് സിനിമകളില്‍ അഭിനയിക്കുന്നത്. അത് കഴിഞ്ഞാല്‍ വീണ്ടും യാത്രകളാണ്.