
മലയാള സിനിമയിൽ ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങി പിന്നീട് നായക നിരയിലേക്ക് വളര്‍ന്ന താരമാണ് സുധീഷ്. അന്നും ഇന്നും സുധീഷ് പ്രേക്ഷകരുടെ പ്രിയങ്കരനാണ്. മുപ്പത്തിയെട്ട് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതം ഇപ്പോഴും മോശമില്ലാതെ തന്നെ തുടരുകയാണ് താരം. ഇതിനിടയില്‍ ഇരുനൂറിലധികം സിനിമകളിലും നടന് അഭിനയിച്ചു. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും തന്റെ കുടുംബത്തെ പറ്റിയുമൊക്കെ തുറന്ന് സംസാരിക്കുകയാണ് സുധീഷ്. ശ്രീകണ്ഠൻ നായർ അവതാരകൻ ആയെത്തുന്ന ഫ്ളവേഴ്സ് ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു സുധീഷ്. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേ ഭാര്യ ധന്യയെ കുറിച്ചും തന്റെ വിവാഹം നടന്നതിനെ പറ്റിയുമൊക്കെയുള്ള വിശേഷങ്ങൾ സുധീഷ് പരിപാടിയിലൂടെ തുറന്ന് പറയുന്നു. താന്‍ അഭിനയിച്ച പടം അറുബോറനായിരിക്കുന്നു, എന്തിനാടോ താനിങ്ങനത്തെ പടത്തില്‍ അഭിനയിച്ചത് എന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു സുധീഷിനോട് അവതാരകന്റെ ചോദ്യം. ഉണ്ടെന്ന് പറഞ്ഞ നടന് അത് ആരാണെന്നു പറയുന്നത് കേൾക്കുമ്പോൾ ആരാധകരും അത്ഭുതപ്പെടുകയാണ്. അത് തന്റെ ഭാര്യയാണെന്നാണ് സുധീഷ് പറയുന്നത്. ഭാര്യ ധന്യയെ കണ്ടുമുട്ടിയതിനെ പറ്റിയും വിവാഹം കഴിച്ചതിനെ കുറിച്ചും സുധീഷ് പറയുന്നുണ്ട്.

തന്റെ ഭാര്യ തന്റെയൊരു ബന്ധു ആണെന്നാണ് സുധീഷ് പറയുന്നത്. ‘ധന്യ തന്റെയൊരു ഡിസ്റ്റന്റ് റിലേറ്റീവാണ്. ബന്ധം പറയുകയാണെങ്കില്‍ ഒരുപാടുണ്ടാവും. അകന്ന ബന്ധു കൂടി ആയതിനാല്‍ തന്നെ കുറിച്ച് നന്നായിട്ട് ധന്യക്ക് അറിയാമായിരുന്നു എന്നും സുധീഷ് പറയുകയാണ്. താന്‍ നല്ലവനാണെന്നും നല്ല കുടുംബമാണെന്നും ഒക്കെ ധന്യ മനസിലാക്കി. അന്ന് സിനിമാക്കാരന് പെണ്ണ് കിട്ടില്ലെന്നൊരു ചര്‍ച്ച പൊതുവേയുണ്ട് അന്ന് മാത്രമല്ല എല്ലാ കാലത്തും അങ്ങനെ തന്നെയൊരു സംസാരമുണ്ട് എന്നും സുധീഷ് പറയുന്നു. പത്തിരുപത് വയസ് ആയപ്പോഴെ മുപ്പത് വയസിന് ശേഷമേ താൻ വിവാഹം കഴിക്കുകയുള്ളു എന്നൊരു തീരുമാനം ഉണ്ടായിരുന്നു എന്നും സുധീഷ് പറയുന്നു. അതുവരെ അടിച്ച് പൊളിക്കാമെന്ന് തീരുമാനിച്ചിട്ടാണ് അങ്ങനെ തീരുമാനിച്ചത് എന്നും സുധീഷ് പറയുന്നു. കല്യാണം കഴിഞ്ഞാല്‍ ഒന്നും നടക്കില്ലല്ലോ എന്ന് വിചാരിച്ചു. എന്തായാലും ധന്യയുടെ വീട്ടുകാര്‍ക്ക് തന്നെ പറ്റി അറിയാമായിരുന്നു. അങ്ങനെയാണ് സിനിമാക്കാരനായിട്ടും തനിക്ക് പെണ്ണ് കിട്ടിയത് എന്നും സുധീഷ് പറയുന്നു. ധന്യ തന്റെ പല സിനിമകളും കണ്ടിട്ടുണ്ടായിരുന്നു. അതില്‍ ‘ആധാരം’ എന്ന സിനിമയാണ് ഭാര്യക്ക്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും സുധീഷ് പറയുന്നു. ഇതിന് ശേഷമാണ് താനും ധന്യയും തമ്മിലുള്ള വിവാഹം നടന്നത്. വീട്ടില്‍ താന്‍ അഭിനയിക്കാറൊന്നുമില്ല എന്നും സുധീഷ് കൂട്ടിച്ചേർത്തു.

ധന്യ നല്ലൊരു എഴുത്തുകാരി കൂടിയാണ്. ആ കഴിവ് തന്റെ മകനും ലഭിച്ചിട്ടുണ്ട് എന്നും സുധീഷ് പറയുന്നു. ഷോര്‍ട്ട് സ്റ്റോറി എഴുതി സമ്മാനമൊക്കെ മകൻ നേടിയിട്ടുണ്ടെന്നും സുധീഷ് പറയുന്നു. സിനിമാരംഗത്തെ പ്രതിഫലത്തെപ്പറ്റിയും സുധീഷ് സംസാരിക്കുന്നുണ്ട്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ കൃത്യമായ പ്രതിഫലം കിട്ടാത്തതിനെ പറ്റിയും സുധീഷ് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ പ്രതിഫലം ഇരുപത്തിയയ്യായിം ആയിരുന്നു. ഒരു സിനിമ ചെയ്യാമോ എന്ന് ചോദിച്ച് വിളിച്ചപ്പോള്‍ താന്‍ തന്റെ പ്രതിഫലം ഇത്രയാണെന്ന് പറഞ്ഞു. ഇതോടെ അയാല്‍ കാല് ലക്ഷം രൂപയോ എന്നിങ്ങോട്ട് ചോദിച്ചു എന്നും സുധീഷ് ഓർക്കുന്നു. പൈസയുടെ കണക്ക് പറയുമ്പോള്‍ അങ്ങനെയുളള വ്യത്യാസമുണ്ട് എന്നും സുധീഷ് പറയുന്നു. സിനിമയ്ക്ക് കൃത്യമായി പ്രതിഫലം കിട്ടാതെ വണ്ടിച്ചെക്കുകള്‍ തനിക്ക് ഒരുപാട് കിട്ടിയിട്ടുണ്ടെന്നും സുധീഷ് പറയുന്നു. ഇപ്പോഴല്ല, വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അതെന്നും സുധീഷ് കൂട്ടിച്ചേർത്തു. നടൻ ജഗതിശ്രീകുമാറിനെ പരാമർശിച്ചു കൊണ്ടും വണ്ടി ചെക്കിന്റെ കാര്യത്തെപ്പറ്റി സുധീഷ് സംസാരിക്കുന്നുണ്ട്.വണ്ടിച്ചെക്കുകള്‍ കിട്ടിയതില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത് അമ്പിളി ചേട്ടനാണെന്നാണ് പറയപ്പെടുന്നത്. അത് ക്രോസ് ചെയ്യാന്‍ തനിക്ക് പറ്റിയിട്ടില്ല. കാരണം അദ്ദേഹം അത്രയധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആളാണല്ലോയെന്നും സുധീഷ് പറയുന്നു











