
ബാലതാരമായി മലയാള സിനിമയിലെത്തിയ നടൻ ആണ് സുധീഷ്. പിന്നീട് ഒരുപാട് മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സുധീഷിന് സാധിച്ചിരുന്നു. എന്നാല്‍ മിക്ക സിനിമകളിലും നായകന്റെ സുഹൃത്തായോ സഹോദരനായോ ആയിട്ടായിരുന്നു നടന്‍ അഭിനയിച്ചത്. തനിക്ക് പ്രായമാവുന്നില്ലെന്ന് തോന്നിപ്പിക്കും വിധമുള്ള കഥാപാത്രങ്ങളായിരുന്നു അന്ന് തനിക്ക് ലഭിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ സുധീഷിന് പ്രായമാവുന്നില്ല എന്ന് തോന്നിപ്പിക്കും വിധമുള്ള കഥപാത്രങ്ങൾ ആയിരുന്നു താൻ ചെയ്യ്തിരുന്നതും സുധീഷ് പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.

ഫിസിക്കലായി നായകന്മാരുടെ മുഖങ്ങള്‍ പോലും മാറിയിട്ടും എനിക്ക് മാത്രം മാറ്റമില്ലായിരുന്നു സുധീഷ് പറയുന്നു. എന്നാൽ തനിക്ക് വയസായിയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തിയത് 2018ല്‍ പുറത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രമായ തീവണ്ടിയിലെ അമ്മാവന്‍ കഥാപാത്രമാണെന്നും സുധീഷ് പറയുന്നു. എന്റെ കരിയറില്‍ ഒരു ചെയ്ഞ്ച് ഉണ്ടാക്കിയ ചിത്രവും തീവണ്ടിയാണ്.
എന്നാൽ ഒരു ഘട്ടത്തില്‍ അവസരങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയുണ്ടായി. എന്നാൽ പിന്നീട് കനകം കാമിനി കലഹം, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നിങ്ങനെ പല ചിത്രങ്ങളിലും വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ ലഭിച്ചു, ഒരുപാട് മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സാധിച്ചു എന്നും സുധീഷ് പറയുന്നു.
അതേസമയം നിരവധി ചിത്രങ്ങളിൽ മിക്കപോളും സുധീഷ് നായകന്റെ സുഹൃത്തായോ ,സഹോദരനായോ ആയിട്ടായിരുന്നു അഭിനയിച്ചിട്ടുള്ളത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അനന്തരമാണ് സുധീഷിന്റെ ആദ്യ ചിത്രം.












