
വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അനുശോചനവുമായി ഗായിക സുജാത മോഹനും രംഗത്തെത്തി, മക്കളെ …നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല. നിങ്ങളുടെ ആരുമല്ല,ഇത് കണ്ടു നിങ്ങൾ വളരുക, നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നിങ്ങൾ വളരുക…നിങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നിങ്ങൾ പറയണം ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യൻ’ ആവണമെന്ന്. വയനാടിനൊപ്പം, പ്രാർത്ഥനകളോടെ. എന്നാണ് സുജാത കുറിക്കുന്നത്

അതുപോലെ തന്നെ നടൻ ദുൽഖർ സൽമാനും വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ചെത്തുന്നുണ്ട്, ഐക്യദാർഢ്യത്തിന്റെയും ധീരതയുടെയും അർപണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചകളാണ് വയനാട്ടിൽ കണ്ടുകൊണ്ടിരിക്കുന്നതെന്നും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടരെ താൻ ഉള്ളുകൊണ്ട് ചേർത്തുപിടിക്കുന്നുവെന്നും ദുൽഖർ സൽമാൻ കുറിച്ചു. ഐക്യദാർഢ്യത്തിന്റെയും ധീരതയുടെയും അർപണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചകളാണ് വയനാട്ടിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടരെ ഞാൻ ഉള്ളുകൊണ്ട് ചേർത്തുപിടിക്കുന്നു. ദൈവം നിങ്ങളുടെ വേദന ശമിപ്പിക്കട്ടെ. സൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശികതലത്തിൽ രക്ഷാപ്രവർത്തനത്തിനായെത്തുന്ന സന്നദ്ധപ്രവർത്തകർക്കും സഹായിക്കാൻ കരങ്ങൾ നീട്ടുന്ന ഓരോരുത്തർക്കും ബിഗ് സല്യൂട്ട് എന്നാണ് ദുൽഖർ കുറിക്കുന്നത്


രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി ചലച്ചിത്രതാരം വിക്രവും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിക്രം 20 ലക്ഷം രൂപ സംഭാവന ചെയ്തു. അതേസമയം മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ട് പാഴായി പോകുന്നത് ദയനീയമാണെന്ന് നടി രചന നാരായണന്‍കുട്ടി വിമർശിച്ചു. ശ്രീ മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ച് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അതെല്ലാം പാഴായി പോകുന്നത് ദയനീയമാണ്. ദയവായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കുക. പശ്ചിമഘട്ടത്തെ കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെ കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്.വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോര്‍ട്ട്, ഈ ജൈവവൈവിധ്യങ്ങളുടെ കലവറ സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തു കാണിക്കുന്ന ഒന്നാണ്. വിദഗ്ധര്‍ അവ സൂക്ഷ്മമായി പഠിച്ചതിന് ശേഷം സമര്‍പ്പിച്ച നിര്‍ണായക ഉള്‍ക്കാഴ്ചകളും ശുപാര്‍ശകളും അവഗണിക്കുന്നത്, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും അപകടകരമാണ്. ഈ മുന്നറിയിപ്പുകള്‍ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മനുഷ്യരാശിയോട് ഒരു ഓര്‍മപ്പെടുത്തല്‍ എന്ന നിലയില്‍ പറയുകയാണ് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ഭാവി തലമുറകളോട് നാം കടപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തം കൂടിയാണ്. ഇതിനെ കുറിച്ച് വലിയ അറിവില്ലാതിരുന്ന എനിക്ക് വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു തന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിനി കൂടിയായ എന്റെ ശിഷ്യയ്ക്ക് നന്ദി











