മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തി മലയാളികളെ ഞെട്ടിച്ച ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം

സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവൻമണി എന്നിങ്ങനെ സൂപ്പര്‍താരങ്ങള്‍ അണിനിരന്ന സൂപ്പര്‍ഹിറ്റ് മൂവിയാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിച്ച് മലയാളികളെ ഞെട്ടിച്ച ചിത്രം കൂടിയാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. ഈ ചിത്രത്തില്‍ മഞ്ജു വാര്യരുടെ ആമി എന്ന കഥാപാത്രത്തിന്റെ കാമുകന്റെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്. ആകെ ഒരൊറ്റ സീനില്‍ വന്നാണ് മോഹന്‍ലാല്‍ പ്രേക്ഷകരെ അമ്പരിപ്പിച്ചത്. എന്നാല്‍ പക്ഷെ മഞ്ജു വാര്യരും മോഹന്‍ലാലും ഒന്നിച്ചുളള സീനുകള്‍ വേറെയും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സിബി മലയില്‍. എന്നാൽ പക്ഷെ സിനിമയുടെ റിലീസിന് ശേഷം ആ സീന്‍ എഡിറ്റ് ചെയ്ത് കളയുകയായിരുന്നുവെന്നാണ് മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ സിബി മലയില്‍ പറയുന്നത്. സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ രണ്ട് സീനുകളിലാണ് മോഹന്‍ലാല്‍ ഉണ്ടായിരുന്നത് എന്നാണ് സിബി മലയിൽ പറയുന്നത്. അതിലൊരു സീന്‍ കട്ട് ചെയ്ത് കളഞ്ഞു എന്നും സിബി മലയിൽ പറയുന്നു. ജയിലിലെ ഒരു സീനിലാണ് മോഹന്‍ലാല്‍ ആദ്യം എത്തുന്നത്. അത് പൂര്‍ണമായിട്ടും ഉണ്ട്. ആ സീനിൽ കുറവൊന്നും വരുത്തിയിട്ടില്ല. രണ്ടാമതൊരു സീന്‍ തിയേറ്ററില്‍ വന്നതിന് ശേഷമാണ് കട്ട് ചെയ്ത് കളയുന്നത്. രണ്ടാമത്തെ സീനെന്ന് പറയുന്നത് മഞ്ജു വാര്യരുടെ അഭിരാമി എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ ഡെന്നീസ് എന്ന കഥാപാത്രവുമായി താലികെട്ടുന്നൊരു സീനാണ്.

അതിനൊരു ജസ്റ്റിഫിക്കേഷന്‍ വേണമെന്ന് കരുതി. ജയിലില്‍ നിന്നും തിരികെ വീട്ടിലെത്തിയതിന് ശേഷം മഞ്ജു വാര്യരെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ പറഞ്ഞ് മനസിലാക്കുന്നതാണ് സീന്‍. നീ സ്‌നേഹിച്ച ആള്‍ മരണത്തിലേക്ക് പോയി, എന്നിട്ടും നിന്നെ സ്‌നേഹിക്കുന്ന ഡെന്നീസിനെ നീ മനസിലാക്കണം എന്നൊക്കെ പറയുന്ന നീളമുള്ളൊരു സീനായിരുന്നു അത്. അതിനൊടുവില്‍ ആമി വന്നിരിക്കുന്ന ബെഞ്ചില്‍ നിരഞ്ജന്റെ സാന്നിധ്യമുണ്ടാവും. മരണത്തിന് ശേഷം നിരഞ്ജന്റെ ആത്മാവ് തന്നോട് സംസാരിക്കുന്നതായി ആമിയ്ക്ക് തോന്നുന്നതാണ് ആ സീന്‍. ഡെന്നീസിനെ വിവാഹം ചെയ്തത് ശരിയാണെന്നും ഡെന്നീസിനൊപ്പം സുഖമായി ജീവിക്കണമെന്നുമൊക്കെ നിരഞ്ജന്‍ സ്വപ്‌നത്തില്‍ വന്ന് ആമിയോട് പറയുന്ന തരത്തിലാണ് ആ രംഗം ചെയ്തത്. എന്നാല്‍ പക്ഷെ തിയേറ്ററില്‍ വന്നതിന് ശേഷം ഇത് പ്രേക്ഷകരില്‍ അസ്വസ്ഥത ഉണ്ടാക്കി. ലാലിന് സൂപ്പര്‍ താരപരിവേഷം ഉണ്ടല്ലോ. സിനിമ തിയേറ്ററില്‍ എത്തുന്നത് വരെ ഇതില്‍ മോഹന്‍ലാല്‍ ഉണ്ടെന്ന് പുറത്ത് പറഞ്ഞിട്ടില്ല. മോഹൻലാല്‍ വന്നതോടെ അത് തിയേറ്ററില്‍ ഭയങ്കരമായിട്ടൊരു ഷോക്ക് ആയിരുന്നു. അപ്രതീക്ഷിതമായിട്ടുള്ള ഒരു എന്‍ട്രിയായിരുന്നു മോഹൻലാലിന്റേത്. ജയിലിലെ സീനിന് ശേഷം ആളുകള്‍ക്ക് ബാക്കിയുള്ള ഭാഗം കാണാന്‍ താല്‍പര്യമില്ലാതെയായി.

കാരണം പിന്നീടുണ്ടായിരുന്നത് വലിയൊരു സീനായി പോയി. ഡെന്നീസിനെ വിവാഹം കഴിച്ച ഉടനെ റെയില്‍വേ സ്‌റ്റേഷനില്‍ ആമി ചിരിച്ചോണ്ട് നില്‍ക്കുന്നത് പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ പക്ഷെ അത് കാണിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രശ്‌നമില്ലെന്ന് മനസിലായി. അങ്ങനെയാണ് സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ വലിയൊരു രംഗം ക്ലൈമാകില്‍ നിന്ന് മാറ്റിയതെന്ന് സിബി മലയില്‍ പറയുന്നു. അതേസമയം സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു വാരിയർ, കലാഭവൻമണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളം റൊമാന്റിക് കോമഡി ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. കോക്കേഴ്സ് ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ്, എവർ ഷൈൻ, അനുപമ റിലീസ് എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിലെ വേണു നാഗവള്ളിയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആയിരുന്നു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളുമാണ്.