
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താര ദമ്പതികളാണ് നടൻ പൃഥ്വിരാജുവും, ഭാര്യ സുപ്രിയമേനോനും. ഇപ്പോൾ തിരക്കിട്ട സിനിമാ ജീവിതത്തിന് താൽക്കാലിക ഇടവേള എടുത്ത് അവധി ആഘോഷിക്കുകയാണ് താരദമ്പതികൾ. ഈ യാത്രയ്ക്കിടയിൽ സുപ്രിയ പങ്കുവച്ചൊരു വിഡിയോയാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. ഈ വീഡിയോയിൽ സുപ്രിയ പങ്കുവെച്ച കുറിപ്പ്, കാല്പനികയായ ഭാര്യയും, ഒട്ടും റൊമാന്റിക്കല്ലാത്ത ഭർത്താവും, അവധി ആഘോഷിക്കുമ്പോൾ ഇങ്ങനെയായിരിക്കും എന്നാണ് സുപ്രിയ രസകരമായ പോസ്റ്റിലൂടെ പറഞ്ഞത്. വിദേശത്തുള്ള വിജനമായ റോഡിലൂടെ ചെറു ചിരിയുമായി പൃഥ്വിരാജ് വാഹനം ഓടിക്കുന്നത് ആണ് ഈ വിഡിയോയിൽ കാണുന്നത്.

റൊമാന്റിക് ഭാര്യ, അൺറൊമാന്റിക് നായകനൊപ്പമുള്ള വിഡിയോ പകർത്തിയപ്പോൾ’’ ലഘു വിഡിയോയുടെ അടിക്കുറിപ്പായി,സുപ്രിയ മേനോൻ കുറിച്ചത്. എന്നാൽ ഈ വീഡിയോക്ക് നിരവധി ആളുകളാണ് കമെന്റുമായി എത്തുന്നത്. എന്നാൽ അതിൽ ഒരു ആരാധകൻ കുറിച്ചിരിക്കുന്നത് രാജുവേട്ടാ ഇച്ചിരി റൊമാന്റിക് ആയിക്കൂടെ? ആ കാഞ്ഞിരപ്പള്ളി അച്ചായനെ പോലെ’’,എന്നായിരുന്നു ഈ കമന്റിന് സുപ്രിയ നൽകിയ മറുപടിയും വൈറലായിരിക്കുയാണ്. അതെല്ലാം അഭിനയം ആണു മോനേ’ എന്നായിരുന്നു സുപ്രിയയുടെ മറുപടി.

എന്നാൽ ഈ വിഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്ന #whyyoucame എന്ന ഹാഷ്ടാഗിനും ഒരു മുൻ കഥ ഉണ്ട്. ‘ലൂസിഫർ’ സിനിമയുടെ പാക്കപ്പ് ദിവസം പൃഥ്വിരാജിനു സർപ്രൈസ് കൊടുക്കാൻ എത്തിയ സുപ്രിയയോട് അദ്ദേഹം ചോദിച്ചത് ‘ ‘നീയെന്താ ഇവിടെ?’ എന്നായിരുന്നു. ആ കാര്യംകൂടി സുപ്രിയ തന്റെ ഈ പുതിയ പോസ്റ്റിലൂടെ ഓർമിപ്പിക്കുകയായിരുന്നു. ‘നിങ്ങൾക്കറിയുമെങ്കിൽ നിങ്ങൾക്കറിയാം’എന്ന അർഥത്തിൽ #ifyyk എന്നും സുപ്രിയ ഹാഷ്ടാഗായി ചേർത്തിരുന്നു.












