
ഇപ്പോൾ ടോവിനോ തോമസ് നായകനായ ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്, ചിത്രത്തിൽ നല്ലൊരു വേഷം ചെയ്യ്തുകൊണ്ടു പ്രേക്ഷക മനസിൽ ഇടം പിടിച്ചിരിക്കുകയാണ് നടി സുരഭി ലക്ഷ്മി, ചിത്രത്തിൽ മാണിക്യം എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരിക്കുന്നത്, ഇപ്പോൾ ചിത്രത്തെ കുറിച്ച് സുരഭി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. പലരും തന്നെ നായിക ആക്കാൻ കഴിയില്ല എന്ന് നേരിട്ട് പറഞ്ഞിട്ടുണ്ട് സുരഭി പറയുന്നു.

തുടക്കം തൊട്ടേ പ്രായത്തില്‍ക്കവിഞ്ഞ പക്വതയുള്ള റോളുകള്‍ ചെയ്തതു കൊണ്ട് ആളുകളുടെ മനസില്‍ സ്ക്രീന്‍ ഏജ് കുറച്ച് കൂടുതലാണ്. അവാര്‍ഡ് കിട്ടിയ ശേഷം ചാന്‍സ് ചോദിച്ച് പലരേയും ബന്ധപ്പെട്ടിരുന്നു. നായിക ആക്കാൻ കഴിയില്ല എന്നായിരുന്നു മറുപടി. എന്നാൽ അവിടെയാണ് ജിതിൻ ലാൽ ഒരു വത്യസ്തനാകുന്നത്. ഇങ്ങനെയൊരു കഥാപാത്രം എന്നെ അദ്ദേഹം ആത്മവിശ്വാസത്തോടെ ഏല്‍പ്പിച്ചു. ഇങ്ങനെ ഒരു കഥാപാത്രം എനിക്ക് ചെയ്യാനാവുമെന്ന ചിന്ത അദ്ദേഹത്തിന് വന്നു.സുരഭി പറയുന്നു.

നായികയാവണം എന്നതായിരുന്നില്ല ചിന്ത. നമ്മുടെ കഥാപാത്രം നന്നായും സത്യസന്ധമായും ചെയ്യുക എന്നതാണ്. നമ്മുടെ കഥാപാത്രത്തെ കള്ളത്തരമില്ലാതെ ഏറ്റവും ആത്മാര്‍ത്ഥമായി സമീപിക്കുകയും ചെയ്യുക എന്നത് മാത്രമേ ഓരോ സിനിമയിലും ഞാന്‍ ചെയ്തിട്ടുള്ളൂ. അങ്ങനെ ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കാം ഈ ചിത്രത്തിലെ മാണിക്യമെന്ന കഥാപാത്രവും എന്നിലേക്ക് വന്നത് സുരഭി ലക്ഷ്മി പറയുന്നു.












