
മിമിക്രിയിലൂടെ സിനിമയില്‍ വന്ന് കോമഡി വേഷങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. ഇപ്പോള്‍ കോമഡിയില്‍ നിന്നും മാറി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമപ്രേമികളെ വിസ്മയിപ്പിക്കുകയാണ് നടൻ. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് സ്‌നേഹവും ആരാധനയും കലര്‍ന്ന അടുപ്പമാണ് അദ്ദേഹത്തിണ്ട് ഉള്ളത്. അദ്ദേഹത്തിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാണുമ്പോഴെല്ലാം വിളിക്കാറുണ്ട്. നടന്‍ എന്നതിനപ്പുറം മനുഷ്യന്‍ എന്ന നിലയിലും അദ്ദേഹത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്.

ഞാന്‍ അഭിനയിച്ച സിനിമകള്‍ ശ്രദ്ധിക്കപ്പെടുമ്പോഴെല്ലാം അദ്ദേഹത്തില്‍നിന്ന് അഭിനന്ദനങ്ങള്‍ എത്തുമായിരുന്നു. ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ലഭിച്ച വാക്കുകള്‍ ഇന്നും ഓര്‍മയിലുണ്ട്. കുട്ടന്‍പിള്ളയുടെ ശിവരാത്രിയും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലുമെല്ലാം പ്രായം ചെന്ന വേഷത്തില്‍ വന്നപ്പോള്‍ സ്ഥിരമായാല്‍ വയസന്‍ വേഷങ്ങള്‍ ചെയ്യുന്നത് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം തമാശ രൂപേണ ഓര്‍മിപ്പിച്ചിരുന്നു,
തനിക്ക് അഭിനയജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടായ വേഷമായിരുന്നു മായാവിയിൽ നിന്നും കിട്ടിയത് , അതും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞില്ലേ സൂരജ് പറയുന്നു, അതേസമയം നിരവധി സിനിമകളിൽ സുരാജു൦ , മമ്മൂട്ടിയും ഒന്നിച്ചു അഭിനയിച്ചിരുന്നു,












