ചാണകമെന്ന് മാത്രം വിളിച്ച് അധിക്ഷേപിക്കുന്നവർ കണ്ണ് തുറന്ന് കാണുവിൻ, ശ്രീദേവിയെ ചേർത്ത് പിടിച്ച് സുരേഷ് ഗോപി

Suresh-Gopi
Suresh-Gopi

ജാതിയോ മതമോ വർണമോ നോക്കാതെ ദുരിതത്തിൽ അകപ്പെട്ടു പോകുന്നവർക്ക് കൈത്താങ്ങായി നിൽക്കുന്ന ഒരു പച്ചയായ  മനുഷ്യ സ്നേഹിയാണ് മലയാളത്തിന്റെ പ്രിയ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി.നിരവധി പേർക്കാണ് സുരേഷ് ഗോപി സഹായങ്ങൾ ചെയ്തിരിക്കുന്നത്, അദ്ദേഹത്തിന്റെ കാരുണ്യം മൂലം ജീവിക്കുന്ന നിരവധി പേരാണ് നമ്മുടെ സമൂഹത്തിലുള്ളത്. നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ കഴിവും മനസ്സും ഉള്ള താരം ജനങ്ങൾക് വേണ്ടി നിരവധി നല്ല കാര്യങ്ങൾ ചെയ്യുമെന്ന് ജനങ്ങൾക്ക് ഉറപ്പായിരുന്നു.അതെ പോലെ തന്നെ സുരേഷ് ഗോപി ആദ്യമായി ശ്രീദേവിയെ കാണുമ്പോൾ അവൾക്ക് വെറും നാല് വയസ്സ് മാത്രമായിരുന്നു പ്രായം.അപ്പോൾ ശ്രീ ദേവിയുടെ ഉള്ളിൽ ഭിക്ഷാടന മാഫിയ ഏല്‍പ്പിച്ച്‌ മുറിപ്പാടുകളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിന്റെ ആശ്വാസവും പുതിയ വീടു കിട്ടിയതിന്റെ സന്തോഷവുമായിരുന്നു.രാജ്യസഭാ എം.പി സുരേഷ് ഗോപിയുടെ ശുപാർശ കത്തിലാണ് ജനസേവ ശിശുഭവന്‍  ശ്രീദേവിയ്ക്ക് അഭയകേന്ദ്രമാകുന്നത്.

suresh gopi1
suresh gopi1

നീണ്ട കുറെ വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ശ്രീദേവിയുടെ വീട്ടിലേക്കെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. താരത്തിനെ കണ്ടപ്പോൾ അവൾ വീണ്ടും പഴയ കുഞ്ഞായി മാറി.അത് കൊണ്ട് തന്നെ അദ്ദേഹം തന്റെ മാറോട് ചേർത്തപ്പോൾ ശ്രീദേവികുട്ടിക്ക് വിഷമം സഹിക്കാനായില്ല.കുറെ വർഷങ്ങൾക്ക് മുൻപ് മലപ്പുറം കോട്ടയ്ക്കലിലെ ഒരു തെരുവില്‍ സ്വന്തം പെറ്റമ്മയാൽ      ഉപേക്ഷിക്കപ്പെട്ടതാണ് ശ്രീദേവി.ഈ കുഞ്ഞിനെ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വരുന്നത് ആക്രി പെറുക്കി ജീവിക്കുന്ന തങ്കമ്മ എന്ന സ്ത്രീയാണ്. ഒരു പ്ലാസ്റ്റിക് മറച്ച കുടിലാണെങ്കിലും അത് ഒരു കുടുംബമായി തന്നെ മാറിയിരിക്കുകയാണ്.പക്ഷെ എന്നാൽ ശ്രീദേവി മൂന്നാം ക്ലാസിൽ  പഠിക്കുമ്പോൾ തങ്കമ്മ മരണത്തിന് കീഴ്ടങ്ങി. അതോടെ ശ്രീദേവി വീണ്ടും തെരുവിലായി. ഭിക്ഷാടകരുടെ കയ്യിൽ അകപ്പെട്ട കുഞ്ഞിന്റെ ശരീരത്തിൽ ബ്ലേഡ് കൊണ്ട് പോറിയും മറ്റു മുറിവുകളും ഏൽപിച്ചാണ്  ഭിക്ഷാടനത്തിന് എത്തിച്ചുവെന്നത് വളരെ വലിയയൊരു വാർത്ത തന്നെയായി മാറി.അതിന് ശേഷം നിരവധി വ്യക്തിക്കൾ സഹായവുമായിയെത്തി. ആ വന്ന വ്യക്തികളുടെ കൂട്ടത്തിൽ സുരേഷ് ഗോപിയും ഉണ്ടായിരുന്നു.

suresh gopi3
suresh gopi3

വളരെ പ്രമുഖ സന്നദ്ധ സംഘടനകളും മമ്മൂട്ടി ഫാൻസ് അസോസിയേഷനും കൂടി ചേർന്നപ്പോൾ ശ്രീദേവി ആലുവയിൽ സ്ഥിതി ചെയ്യുന്ന ജനസേവന കേന്ദ്രത്തിലെത്തി. ആ സമയത്ത് ശിശുഭവനിൽ എത്തിയ താരം താൻ ശുപാര്‍ശ  കത്ത് നൽകി പ്രവേശനം നേടിയ ശ്രീദേവിയെ കാണുവാൻ ഇടയായി.കുറെ വർഷങ്ങൾക്ക് ശേഷം  സതീഷ് എന്ന യുവാവിനെ വിവാഹം കഴിച്ച ശ്രീദേവിയ്ക്ക് ശിവാനി എന്ന ഒരു മകളുമുണ്ട്. ഈ കുടുംബ താമസിക്കുന്നത്  കാവശേരി പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഒറ്റമുറി വീട്ടിലാണ്.ആ വീടിനോട് ചേർന്ന് തന്നെ ഒരു  ഫാന്‍സി കടയും ഉണ്ട്.കോവിഡ് മഹാ മാരിയുടെ വരവോടെ ജീവിതം വഴിമുട്ടി.ഈ കട തുടങ്ങുവാൻ വേണ്ടി എടുത്ത ലോൺ തിരിച്ച് അടക്കാൻ സാധിക്കാതെ വന്നതോടെ ജപ്തി നോട്ടീസും വന്നു ചേർന്നു.ഇപ്പോൾ താമസിക്കുന്ന മുറിയ്ക്ക് പ്രത്യേക നമ്പർ ലഭിക്കാത്തത് കൊണ്ട് താനെ റേഷൻ കാർഡും കിട്ടിയില്ല. അതെ പോലെ ഇന്നലെ സുരേഷ് ഗോപി പാലക്കാട് വരുമെന്ന് അറിഞ്ഞപ്പോൾ ശ്രീദേവി കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോൾ തന്നെ സുരേഷ് ഗോപി നേരിട്ട്  വീട്ടിലേക്ക് വരാമെന്നറിയിച്ചു.അവിടേക്ക് താരം എത്തിയത് മധുര പലഹാരങ്ങളുമായിട്ടാണ്. അവരുടെ എല്ലാം പ്രശ്നങ്ങൾക്കും പരിഹാരം കാണാമെന്ന് ഉറപ്പ് നൽകി കൊണ്ടാണ് അദ്ദേഹം തിരിച്ചു പോയത്.