പഴം കിട്ടാഞ്ഞത് കൊണ്ട് പിണങ്ങി ; വലിയ പിണക്കകാരനെന്ന്  സുരേഷ് ഗോപി

ഒരു വാർത്താ സമ്മേളനത്തിനിടെ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണിവ .  അതായത് താൻ പേരുകേട്ട, വെറുക്കപ്പേടേണ്ട ഒരു പിണക്കക്കാരനാണ്. ഒരു ന്യായവും ഇല്ലാതെ പിണങ്ങുമെന്നും . ഉണ്ണാതെ എത്രയോ വട്ടം സെറ്റിൽ ഇരുന്നിട്ടുണ്ട് എന്നുമാണ് സുരേഷ് ഗോപി പറയുന്നത് . കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു നടൻ .  ജയരാജിന്റെ സിനിമ ചെയ്യുന്ന സമയത്ത് രാവിലെ ഹോട്ടലിൽ നിന്ന് തന്റെ സ്വന്തം  കാശ് കൊടുത്ത് വാങ്ങിച്ച ഭക്ഷണം കഴിച്ച് ഉച്ചക്ക് ആ സെറ്റിൽ നിന്നും ഭക്ഷണം കഴിക്കാതെ രാത്രി 11 മണി വരെ ഇരുന്നിട്ടുണ്ട്. കാരണം ഊണിന്റെ കൂടെ തനിക്ക് പഴം തന്നില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്.  പഴം കിട്ടാതെ വന്നപ്പോൾ  പ്രൊഡക്ഷനിലെ പയ്യനോട് പഴം ചോദിച്ചപ്പോൾ  വീട്ടിൽ നിന്ന് കൊണ്ടു വരാൻ അയാൾ പറഞ്ഞതെന്നും . അത് കേട്ടയുടൻ തനിക്ക് ദേഷ്യം വന്നുവെന്നും സുരേഷ് ഗോപി പറയുന്നു.അപ്പോൾ തന്നെ കഴിക്കാൻ എടുത്ത ചോറിൽ നിന്നും കൈ എടുത്ത് താൻ  എണീറ്റു. അങ്ങനെ  എങ്കിൽ തനിക്ക് ഇനി പഴം വന്നിട്ട് മതി ഊണ് എന്നും പറഞ്ഞു. താൻ  മാത്രമല്ല, എല്ലാവരും തന്റെ ഒപ്പം ഇറങ്ങി. അന്ന് സമരം പ്രഖ്യാപിച്ചു. വൈകുന്നേരം വരെ ത്നിക്ക് പഴം വന്നില്ല.അതിനാൽ ഇനി ഈ സെറ്റിൽ നിന്ന് ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞു. കാരണം നിർമ്മാതാവിന്റെ നിഷേധവും അതിൽ പ്രകടമായി കാണാമായിരുന്നു.” സുരേഷ് ​ഗോപി പറയുന്നു.

എന്തായാലും പൈതൃകം സിനിമയിലെ അനുഭവകഥകൾ പറഞ്ഞ് വേദിയെ കുടുകുടാ ചിരിപ്പിച്ച് ആണ്  സുരേഷ് ഗോപി മടങ്ങിയത്. രസകരമായ മറുപടികളും സുരേഷ് ​ഗോപി വേദിയിൽ പറയുന്നുണ്ട്. താൻ ഒരു കൊല്ലംകാരനാണെന്ന് പറയുന്നതിൽ ഒരുപാട് അഭിമാനമുണ്ടെന്നും അമ്മ വഴി താൻ ഒരു കുട്ടനാട്ടുകാരനാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വയസ്സു വരെ കുട്ടനാട്ടിൽ തന്നെയാണ് ജീവിച്ചത്. അവിടുന്നാണ് കൊല്ലത്തേക്ക് പോവുന്നത്. ആളുകൾക്ക് ഇന്നും തന്നോട് ഇഷ്ടക്കൂടുതൽ ഉണ്ടെങ്കിൽ അതിനു പ്രധാന കാരണം കൊല്ലത്തെ ജീവിതവും പിന്നെ നല്ല സുഹൃത്തുക്കളും തന്നെയാണ് എന്നും  അതുപോലെ മികച്ച അധ്യാപകരുടെ ശിക്ഷണവും ലഭിച്ചുവെന്നും സുരേഷ് ഗോപി വ്യക്താമാക്കുന്നു.  തന്റെ അധ്യാപകരെല്ലാം തനി തങ്കമാണ്. തങ്കമെന്ന് പറയാൻ തനിക്കിപ്പോൾ പേടിയാണ്, അത് ചെമ്പിലാണോ പൊതിഞ്ഞത് എന്ന് ചോദിച്ചു വരുന്നവർ ഉണ്ടാവാം എന്ന്  പഴയ വിവാദങ്ങൾക്ക് പോലും മറുപടി പോലെയാണ് സുരേഷ് ​ഗോപി പറഞ്ഞത്.