കാശ് കണ്ട് തന്നെ മമ്മൂട്ടിയും പടം പിടിച്ച് തുടങ്ങിയത്; ഇവരൊക്കെ തങ്ങളുടെ പുറകെ വരും

കൊവിഡിന് മുമ്പ് ആർക്കാണ് പ്രൊഡക്ഷൻ ​ഹൗസുണ്ടായിരുന്നത്, സുരേഷ്‌കുമാർ ചോദിക്കുന്നു

ഒടിടിയുടെ പണം കണ്ട് കൊണ്ടാണ് നടൻമാരുടെ പ്രൊഡക്ഷൻ ഹൗസുകൾ വന്നതെന്ന് പറയുകയാണ് നിർമാതാവും നടനുമായ ജി സുരേഷ് കുമാർ. ഇന്ന് എല്ലാ ആർട്ടിസ്റ്റുകൾക്കും സ്വന്തമായി പ്രൊഡക്ഷൻ ​ഹൗസുണ്ട്. സിനിമാ രംഗത്ത് നിർമാതാക്കളുടെ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ വന്നു. പക്ഷെ അവർ തിരിച്ച് തങ്ങളുടെയടുത്തേക്ക് വരും എന്നാണ് ഇപ്പോൾ ജി സുരേഷ് കുമാർ പറയുന്നത്. ഒടിടിയുടെ മാർക്കറ്റ് താഴെ പോകുമ്പോൾ പിന്നെ ആരും എടുക്കാൻ കാണില്ല. അപ്പോഴാണ് പ്രൊഡ്യൂസറെ അന്വേഷിക്കുക. ഒടിടിയുടെ പണം കണ്ട് കൊണ്ടാണ് നടൻമാരുടെ പ്രൊഡക്ഷൻ ഹൗസുകൾ വന്നതെന്നും സുരേഷ് കുമാർ പറയുന്നു. അതേസമയം മലയാള സിനിമാ നിർമാണ രം​ഗത്ത് നിർമാതാക്കൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് രണ്ടു മൂന്നു ദിവസങ്ങൾക്ക് മുൻപാണ് നടനും നിർമാതാവവുമായ ജി സുരേഷ് കുമാർ വെളിപ്പെടുത്തിയത്. താരങ്ങളുടെ ഉയർന്ന പ്രതിഫലമാണ് സുരേഷ് കുമാർ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും പലർക്കും സിനിമാ രം​ഗത്തോട് പ്രതിബന്ധതയില്ലെന്നും സുരേഷ് കുമാർ വിമർശിച്ചു.

ഈ വരുന്ന ജൂൺ ഒന്ന് മുതൽ സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കൾ. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും ജിഎസ്ടിക്കൊപ്പമുള്ള സർക്കാർ വിനോദ നികുതി പിൻവലിക്കണമെന്നുമാണ് നിർമാതാക്കളുടെ ഇപ്പോഴത്തെ ആവശ്യം. ഇതിനു പിന്നാലെ സിനിമാ രംഗത്ത് ചൂട് പിടിക്കുന്ന ചർച്ചയാണ് ഇതിനെ തുടർന്ന് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമകൾ വാങ്ങുന്നതിൽ വന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കുമാർ. മുപ്പത് ദിവസം കഴിഞ്ഞാൽ സിനിമ ഒടിടിയിൽ വരുമെന്ന് കരുതി പലരും അത് കാത്തിരിക്കാൻ തുടങ്ങി. എന്നാൽ ഇപ്പോൾ എല്ലാ സിനിമകളും ഒടിടിയിൽ വരുന്നുമില്ല. അവർ സെലക്ട് ചെയ്യുന്ന സിനിമകളേ വരുന്നുള്ളൂ. അതും അവർ കൊടുക്കുന്ന പെെസയ്ക്ക്. ഇൻഡസ്ടറി അവർ ഡിക്ടേറ്റ് ചെയ്യാൻ തുടങ്ങി എന്നാണ് സുരേഷ് കുമാർ പറയുന്നത്. ഒടിടിക്ക് ഒരു വർഷം മുപ്പതോളം പടം മതി. അതിൽ കൂടുതൽ അവർക്കാർക്കും വേണ്ട. നമുക്കിവിടെ 200 പടം വർഷത്തിൽ ഇറങ്ങുന്നുണ്ടെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടുന്നു.


കഴിഞ്ഞ വർഷം 200 സിനിമകൾ ഇറങ്ങി 24 സിനിമകൾ മാത്രമാണ് ഓടിയത്. 650-700 കോടി രൂപയ്ക്കിടയിൽ നിർമാതാക്കൾക്ക് നഷ്ടം വന്നെന്നും സുരേഷ് കുമാർ വ്യക്തമാക്കി. ആർട്ടിസ്റ്റുകളുടെ പ്രൊഡക്ഷൻ ഹൗസിനെപ്പറ്റിയും സുരേഷ് കുമാർ സംസാരിക്കുന്നു. ഒടിടിയുടെ പണം കണ്ട് കൊണ്ടാണ് നടൻമാരുടെ പ്രൊഡക്ഷൻ ഹൗസുകൾ വന്നതെന്നും സുരേഷ് കുമാർ പറയുന്നു. ഇന്ന് എല്ലാ ആർട്ടിസ്റ്റുകൾക്കും സ്വന്തമായി പ്രൊഡക്ഷൻ ​ഹൗസുണ്ട്. സിനിമാ രംഗത്ത് തങ്ങളുടെ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് വന്നു. പക്ഷെ അവർ തിരിച്ച് തങ്ങളുടെയടുത്തേക്ക് വരും എന്നാണ് സുരേഷ് കുമാർ പറയുന്നത്. ഒടിടിയുടെ മാർക്കറ്റ് താഴെ പോകുമ്പോൾ പിന്നെ ആരും എടുക്കാൻ കാണില്ല. അപ്പോഴാണ് പ്രൊഡ്യൂസറെ അന്വേഷിക്കുക. ഒടിടിയുടെ പണം കണ്ട് കൊണ്ടാണ് നടൻമാരുടെ പ്രൊഡക്ഷൻ ഹൗസുകൾ വന്നതെന്നും സുരേഷ് കുമാർ പറയുന്നു.

100 ശതമാനവും അങ്ങനെയാണ്. ലാഭം കണ്ടാണ് അവർ വരുന്നത്. കൊവിഡിന് മുമ്പ് ആർക്കാണ് പ്രൊഡക്ഷൻ ​ഹൗസുണ്ടായിരുന്നത് എന്ന് കൂടി ചോദിക്കുകയാണ് സുരേഷ് കുമാർ. മോഹൻലാലിനും ദിലീപിനുമുണ്ടായിരുന്നു. ഗ്രാന്റ് പ്രൊഡക്ഷൻസ് എന്നാണ് ദിലീപിന്റെ നിർമാണ കമ്പനിയുടെ പേര്. ട്വന്റി ട്വന്റി ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ചത് ​ഗ്രാന്റ് പ്രൊഡക്ഷൻസാണ്. മാക്സ്ലാബ് സിനിമാസ് ആന്റ് എന്റർടെയിൻമെന്റ്സ്, പ്രണവം ആർട്സ് ഇന്റർനാഷണൽ എന്നിവയാണ് മോഹൻലാലിന്റെ പ്രൊഡക്ഷൻ, ഡിസ്ട്രിബ്യൂഷൻ കമ്പനി. മമ്മൂട്ടി കമ്പനി അടക്കം പിന്നെയാണ് തുടങ്ങിയതെന്നും സുരേഷ് കുമാർ തുറന്ന് പറയുന്നു. മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസാണ് അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടിയുടെ മിക്ക സിനിമകളും നിർമ്മിച്ചത്. പലതും ജനപ്രീതി നേടിയ പ്രൊജക്ടുകളാണ്. ഇന്ന് യുവതാരങ്ങളായ ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് തുടങ്ങിയവർക്കെല്ലാം പ്രൊഡക്ഷൻ ഹൗസുകളുണ്ട്. നൂറ് കോടി കലക്ഷനെന്ന അവകാശ വാ​ദങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം സുരേഷ് കുമാർ സംസാരിച്ചിരുന്നു.