കൈയിലെ പരിക്ക് ഗുരുതരം!! ശസ്ത്രക്രിയയ്‌ക്കൊരുങ്ങി ഐശ്വര്യാ റായ്

കാന്‍ ഫിലിം ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണമാണ് ഇന്ത്യയുടെ സ്വന്തം ഐശ്വര്യാ റായ്. ഇപ്രാവശ്യവും ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും ഐശ്വര്യ റാംപിലെത്തിയിരുന്നു. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. കൈയ്യില്‍ പ്ലാസ്റ്ററിട്ടാണ് ഇത്തവണ ഐശ്വര്യ റാംപില്‍ ചുവടുവച്ചത്.

ഇപ്പോഴിതാ താരം ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിലെ ചടങ്ങുകള്‍ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയയുടനെ ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ പോവുകയാണ്.

കഴിഞ്ഞ ദിവസമാണ് ഐശ്വര്യയും മകള്‍ ആരാധ്യയും മുംബെയില്‍ തിരിച്ചെത്തിയത്. ആരാധ്യയും അമ്മയ്‌ക്കൊപ്പം കാനില്‍ ചുവടുവച്ചിരുന്നു. ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയത്.

77ാം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കിടിലന്‍ ലുക്കില്‍ തന്നെയാണ് താരം എത്തിയിരുന്നത്. വെള്ളിയും നീലയും നിറത്തിലുള്ള വേറിട്ട ഒരു ഗൗണിലാണ് താരം എത്തിയിരുന്നത്. ഗൗണിന് പുറകുവശത്തേക്ക് നീണ്ടുകിടക്കുന്ന സ്‌കര്‍ട്ടും വേറിട്ട പഫ് ഉള്ള സ്ലീവും ശ്രദ്ധേയമായിരുന്നു. ഈ ചിത്രങ്ങളിലും താരത്തിന്റെ പരുക്കേറ്റ പ്ലാസ്റ്ററിട്ട കൈ വ്യക്തമായി കാണുന്നുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് താരത്തിന് പരിക്കേറ്റത്.