വിഷവൈദ്യ ട്രോളുകൾ തെല്ലും ബാധിച്ചില്ല! പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സ്വാസിക, ആരാധകർക്ക് അറിയേണ്ടത് ഒന്ന് മാത്രം

മിനിസ്ക്രീനിലൂടെ എത്തി ശക്തമായ കഥാപാത്രങ്ങളോടെ സിനിമയിലും തിളങ്ങിയ താരമാണ് സ്വാസിക. വിമർശനങ്ങൾക്കും ട്രോളുകൾക്കും കൃത്യമായി മറുപടി കൊടുത്ത് സ്വാസിക വാർത്തകളിൽ നിറയാറുണ്ട്. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ ഒട്ടും മടിയില്ലാത്ത താരമാണ് സ്വാസിക. താരത്തിന്റെ വിവാഹം സംബന്ധിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതിന് പിന്നാലെ സ്വാസികയും പുതിയ ചിത്രങ്ങളും അതിവേ​ഗം വൈറലായി.

മഞ്ഞ നിറമുള്ള ഷർട്ടിനൊപ്പം വെള്ള ജീൻസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് സ്വാസിക പങ്കുവെച്ചത്. ആനന്ദ് എസ് ലാൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജോബി അഗസ്ത്യൻ ആണ് സ്വാസികയുടെ സ്റ്റൈലിനു പിന്നിൽ. വിവാഹ വാർത്ത പുറത്ത് വന്നതോടെ കമന്റുകളായി വരുന്നതും അതിനെ കുറിച്ചുള്ള ചോദ്യങ്ങളാണ്. വിവാഹത്തിന് വിളിക്കുമോയെന്നാണ് പല ആരാധകരും ചോദിക്കുന്നത്.

 

View this post on Instagram

 

A post shared by Swaswika (@swasikavj)

ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരൻ. എന്നാൽ സ്വാസികയോ പ്രേമോ വിവാഹത്തെ കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. മനംപോലെ മംഗല്യം എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ മുമ്പ് വൈറലാവുകയും ചെയ്തിരുന്നു.