മാധവനെ അവസാനമായിക്കാണാൻ മകനും മകളും എത്തി ; മകനിൽ നന്മയുള്ളതുകൊണ്ടാണ് വന്നതെന്ന് സോഷ്യൽ മീഡിയ 

കഴിഞ്ഞ ദിവസമാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ എൺപത്തിയെട്ടുകാരനായ ടി.പി മാധവൻ അന്തരിച്ചത്. അദ്ദേഹത്തിന് ആകെയുണ്ടായിരുന്നത്‌ മരിക്കുന്നതിന് മുൻപ് തന്റെ മകനെയും നടൻ മോഹൻലാലിനെയും കാണണമെന്ന ആഗ്രഹംമായിരുന്നു.

ആ ആഗ്രഹം സഫലമാകാതെയാണ് ടിപി മാധവൻ മടങ്ങിയത്. മകനെ കാണാനുള്ള ആ​ഗ്രഹം നിരന്തരമായി മാധവൻ പറയാറുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ അച്ഛനെ അവസാനമായി കാണാൻ മകനും മകളും എല്ലാം എത്തി.

തിരുവനന്തപുരത്തെ പൊതുദർശന വേദിയിൽ എത്തിയാണ് മാധവന് മക്കൾ അന്ത്യാഞ്ജലി അർപ്പിച്ചത്. മക്കൾ മാത്രമല്ല ടി.പി മാധവന്റെ സഹോദരങ്ങളും സംസ്കാരത്തിൽ പങ്കെടുക്കാൻ എത്തി. വീഡിയോ വൈറലായതോടെ മാധവൻ ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും സന്ദർശിക്കാതിരുന്നതിന്റെ പേരിൽ വലിയ വിമർശനമാണ് മക്കൾക്ക് എതിരെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

‘ആ കണ്ണടയും മുമ്പ് വരാമായിരുന്നു… അദ്ദേഹം ഒരുപാട് ആ​ഗ്രഹിച്ചിരുന്നു, മരിക്കുന്നതിന് മുമ്പ് ആ പാവം ഈ മകനെ കാണാൻ ഒരുപാട് ആഗ്രഹിച്ചതാണ്. എന്നിട്ട് ഒരു ദയയും കാണിക്കാത്തവൻ ഇപ്പോൾ എന്തിന് വന്നു? എന്നാണ് ചിലർ ചോദിക്കുന്നത്. ജീവിച്ചിരുന്നപ്പോൾ ഒന്ന് കണ്ടാൽ ഒരുപാട് സന്തോഷം ആയേനെ, ജീവിച്ചിരുന്നപ്പോൾ കാണാതെ മരിച്ചിട്ട് എന്തിനാണ് കാണുന്നത്,ജീവിച്ചിരിക്കുമ്പോൾ ഒരു തവണ വന്നിരുന്നെകിൽ അദ്ദേഹം എത്രമാത്രം സന്തോഷിച്ചിട്ടുണ്ടാകും, അദ്ദേഹം ജീവിച്ചിരുന്നപ്പോൾ കരഞ്ഞു പറഞ്ഞിട്ടും ഒന്ന് കാണാൻ വരാത്ത മകൻ ഇപ്പോൾ എന്ത് കാണിക്കാനാണ് ഈ പ്രഹസനം എന്ന് തുടങ്ങി നിരവധി പേരാണ് മകനെതിരെ കമന്റുമായി എത്തുന്നത്’.

ഒരു വിഭാഗം വിമർശിക്കുമ്പോൾ മറ്റൊരു വിഭാഗം മകന് അനുകൂലമായാണ് സംസാരിക്കുന്നത്. വളരെ ചെറിയ പ്രായത്തിലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പോയ അച്ഛനെ ഇപ്പോഴെക്കിലും കാണാൻ വന്നത് മകന്റെ നല്ല മനസ്സ് കൊണ്ടാണെന്നാണ് മറ്റു ചിലർ പറയുന്നത്. മകനിൽ കുറച്ചെങ്കിലും നന്മ ഉള്ളതുകൊണ്ടാണ് അയാൾ വന്നത്. ബാക്കിയുള്ള കാര്യങ്ങൾ നമുക്കറിയില്ല. മകന്റെ ഭാഗം നമ്മൾ കേട്ടിട്ടുമില്ല അതുകൊണ്ട് നമുക്കാരെയും കുറ്റപ്പെടുത്താൻ അധികാരമില്ല, എല്ലാവരും അദ്ദേഹത്തിന്റെ കുടുംമ്പത്തെ കുറ്റം പറയുന്നു. അവരെ ഉപേക്ഷിച്ച് പോയതാണ് അദ്ദേഹം. എന്നിട്ടും ഒന്ന് കാണാൻ വന്നല്ലോ അത് അവരുടെ നല്ല മനസ്സ്, എന്നിങ്ങനെയൊക്കെയാണ്  സോഷ്യൽ മീഡിയയുടെ പ്രതികരണം.

അതേസമയം ഏകദേശം മുപ്പത് വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു ടിപി മാധവൻ. സിനിമയിലേക്ക് എത്തിയശേഷം ഭാര്യയും മക്കളുമായി മാധവൻ വേർപിരിഞ്ഞു. അതുകൊണ്ട് തന്നെ അസുഖബാധിതനായി കിടന്നപ്പോഴൊന്നും കുടുംബം തിരിഞ്ഞ് നോക്കിയതേയില്ല. കഴിഞ്ഞ എട്ട് വർഷമായി ​ഗാന്ധി ഭവൻ അന്തേവാസിയാണ് മാധവൻ. മകനും മാധവനെപ്പോലെ സിനിമയിൽ സജീവമാണ്. അഭിനയത്തിലല്ല പിന്നണിയിലാണ് രാജകൃഷ്ണ മേനോന്‍ സജീവം. ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനായ രാജകൃഷ്ണ മേനോനാണ് അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് സംവിധാനം ചെയ്തത്.