
തമിഴിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളാണ് ശിവകാര്‍ത്തികേയന്‍,ഈ അടുത്ത സമയത്ത് മലയാളത്തില്‍ നല്ല പ്രൊജക്ടുകളുടെ ഭാഗമാകാന്‍ താത്പര്യമുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മലയാളത്തിലെ ഹിറ്റ് സംവിധായകരിലൊരാളായ ജൂഡ് ആന്തണി ജോസഫിന്റെ ചിത്രത്തിലൂടെയാകും ശിവകാര്‍ത്തികേയന്റെ മോളിവുഡ് എന്‍ട്രി, തമിഴിലെ മുന്‍നിര യൂട്യൂബ് ചാനലായ വലൈപ്പേച്ച് ആണ് ഇങ്ങനൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ഡ്രാഗണ്‍, ലവ് ടുഡേ എന്നീ ഹിറ്റുകളൊരുക്കിയ എ.ജി.എസ്. എന്റര്‍ടൈന്മെന്റ്‌സാകും ഈ ചിത്രവും ഒരുക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായ ആര്യയാകും ചിത്രത്തിലെ വില്ലനായി എത്തുകയെന്നും റൂമറുകളുണ്ട്. തമിഴിലും മലയാളത്തിലുമായാകും ചിത്രം ഒരുങ്ങുക. ചിത്രത്തിന്റെ മറ്റു വിശേഷങ്ങൾ പിന്നീട് പുറത്ത്‌വിടുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. 2018ന് ശേഷം ജൂഡ് ആന്തണിയുടെ അടുത്ത പ്രൊജക്ടിനെക്കുറിച്ച് മുൻപ് ഒരുപാട് റൂമറുകളുണ്ടായിരുന്നു. അത് നടൻ സിലമ്പരസനെ നായകനാക്കി ആക്ഷന്‍ ചിത്രമാകും ജൂഡ് ഒരുക്കുക എന്നായിരുന്നു എത്തിയിരുന്നത്.
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ മലയാളികള്‍ ഒറ്റക്കെട്ടായി അതിജീവിച്ചതിന്റ കഥ പറഞ്ഞ ചിത്രമായിരുന്നു 2018 , ജൂഡിന്റെ കരിയറിലെ തന്നെ ഒരു ഹിറ്റ് ചിത്രമായിരുന്നു 2018,അതേസമയം എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന മദ്രാസിയാണ് ശിവകാര്‍ത്തികേയന്റെ പുതിയ പ്രൊജക്ട്. വന്‍ ബജറ്റിലൊരുങ്ങുന്ന ഒരു ആക്ഷന്‍ ത്രില്ലറാണ് മദ്രാസി. സുധാ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയും ശിവ കാർത്തികേയന്റെ ലൈനപ്പിലുണ്ട്.












