രണ്ടും മൂന്നും കെട്ടിയത് ബാല മാത്രമല്ല; കമലും കാർത്തിക്കും പ്രഭുവുമൊക്കെയുണ്ട് 

സിനിമാ മേഖലയിൽ നടന്മാരും നടിമാരും പുനർ വിവാഹം ചെയ്യുന്നത് അസാധാരണമായ കാര്യമല്ല. ഒരുമിച്ച് അഭിനയിച്ച് കഴിയുമ്പോഴോ ഇൻഫാക്ചുവേഷൻ കൊണ്ടുമൊക്കെ ചിലർ പങ്കാളിയുണ്ടായിരിക്കെ ലിവിങ് റിലേഷൻഷിപ്പിലേക്ക് പോയ സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

ഈയടുത്താണ്  നടൻ ബാല നാലാമതും വിവാ​ഹിതനായത്. കേരളത്തിൽ താമസിക്കുന്ന ഒരു നടൻ നാല് തവണ വിവാ​​ഹിതനായി എന്നത് വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യമാണ്, അതുകൊണ്ട് തന്നെ നടൻ ബാലയുടെ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഈയടുത്തായി കോകില എന്ന തന്റെ മുറപ്പെണ്ണിനിയാണ്  ബാല നാലാമതായി വിവാഹം കഴിച്ചത്. ആദ്യം കണ്ണടക്കാരി ചന്ദന സദാശിവ, രണ്ടാമത് ഗായിക അമൃത സുരേഷ് ഈ ബന്ധത്തിൽ അവന്തിക എന്നൊരു മകളും , മൂന്നാമത് ഡോ . എലിസബത്ത് ഉദയൻ, ഇപ്പൊ കോകിലയും.

എന്നാൽ പക്ഷെ പുനർവിവാഹം ചെയ്യുന്ന സെലിബ്രിറ്റികളുടെ എണ്ണം കേരളത്തിൽ വളരെ കുറവാണ്. എന്നാൽ തമിഴ് സിനിമാ മേഖലയിൽ അങ്ങനെയല്ല. മൂന്ന് തവണ വിവാഹിതരായവരും കുടുംബ ജീവിതം നയിക്കുന്നതിനിടെ പ്രണയത്തിലായതുമായ താരങ്ങൾ വരെ തമിഴ് സിനിമയിലുണ്ട്.

ലിസ്റ്റിൽ ഒന്നാമതുള്ളയാൾ ഉലകനായകൻ കമൽഹാസനാണ്. സിനിമ പോലെ തന്നെ, ചിലപ്പോഴൊക്കെ അതിലുപരിയായും ചര്‍ച്ചയാകുന്നതാണ് കമല്‍ഹാസന്റെ വ്യക്തി ജീവിതം. കമല്‍ഹാസന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ എക്കാലത്തും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.

ആദ്യ പ്രണയം നടി ശ്രീവിദ്യ , ആദ്യ വിവാഹം പ്രശസ്ത ക്ലാസിക്കല്‍ ഡാന്‍സര്‍ വാണി ഗണപതി, രണ്ടാം വിവാഹം നടി സരിക താക്കൂർ ഇരുവർക്കും രണ്ട് പെണ്മക്കൾ – ശ്രുതി ഹാസൻ, അക്ഷര ഹാസൻ, ശേഷം നടി സിമ്രാനുമായി പ്രണയം , നദി ഗൗതമിയുമായി ലിവിങ് ടുഗതർ എന്നിങ്ങനെ നീളുന്നു കമൽ ഹാസന്റെ ജീവിതത്തിലൂടെ കടന്നു പോയ സ്ത്രീകൾ

ഈ ലിസ്റ്റിലേക്ക് പേരെടുത്ത് പറയാൻ അകഴിയുന്ന മറ്റൊരു തമിഴ് താരം തമിഴ് സിനിമയിൽ ഒരു കാലത്ത് തിളങ്ങിയിരുന്ന കാർത്തിക്ക് മുത്തുരാമനാണ്. ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹ മോചിതനാകാതെയാണ് ഭാര്യാ സഹോദരിയെ കാർത്തിക്ക് വിവാഹം ചെയ്തത്. മൗനരാഗം സിനിമയിലൂടെയാണ് കാർത്തിക്ക് മലയാളികൾക്ക് സുപരിചിതൻ. രണ്ട് ഭാര്യമാരും മൂന്ന് ആൺമക്കളുമാണ് കാർത്തിക്കിനുള്ളത്. കാർത്തിക്കിന്റെ ആദ്യ ഭാര്യ രാഗിണിയും നടിയാണ്. രാഗിണി ജീവിച്ചിരിക്കെ 1992ൽ രാഗിണിയുടെ സഹോദരിയായ രതിയെയും കാർത്തിക് വിവാഹം കഴിച്ചു. ആദ്യ ഭാര്യ രാ​ഗിണിയിൽ കാർത്തിക്കിന് പിറന്ന മകനാണ് നടനും നടി മഞ്ജിമയുടെ ഭർത്താവുമായ ​ഗൗതം കാർത്തിക്ക്.

ലിസ്റ്റിൽ മൂന്നാമത്തെയാൾ ശിവാജി ​ഗണേശന്റെ മകനും നടനുമായ പ്രഭുവാണ്. 1984ൽ പുനിതയെ വിവാഹം കഴിച്ച പ്രഭുവിന് രണ്ട് കുട്ടികളുണ്ട്. എന്നിരുന്നാലും നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചതിനെ തുടർന്ന് നടി ഖുശ്ബുവുമായി ഒരു കാലത്ത് പ്രഭു പ്രണയത്തിലായിരുന്നു. ഇരുവരും ലിവിങ് ടു​ഗെതർ ജീവിതം നയിച്ചിരുന്നതായും പറയപ്പെടുന്നു.

നടൻ ശരത്ത് കുമാറും രണ്ട് തവണ വിവാഹിതനായിട്ടുണ്ട്. 1984ൽ ഛായയെയാണ് താരം ആദ്യമായി വിവാഹം കഴിച്ചത്. പിന്നീട് 2000ൽ വേർപിരിയുകയും ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. പിന്നീട് 2001ൽ പ്രശസ്ത നടി രാധികയെ താരം വിവാഹം കഴിച്ചു. അതേസമയം ആദ്യ രണ്ട് വിവാഹ ബന്ധങ്ങൾ പരാജയപ്പെട്ടശേഷമാണ് രാധിക ശരത്കുമാറിനെ വിവാഹം കഴിച്ചത്.

പ്രകാശ് രാജും ഒന്നിലധികം തവണ വിവാ​ഹം ചെയ്തിട്ടുണ്ട്. പ്രകാശ് രാജിന്റെ ആദ്യ ഭാര്യ നടി ലളിത കുമാരിയായിരുന്നു. 1994ൽ ആയിരുന്നു ഇരുവരുടെയും വിവാ​ഹം. ശേഷം 2009ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ മൂന്ന് മക്കളുണ്ട് പ്രകാശ് രാജിന്. പിന്നീട് നൃത്തസംവിധായകയായ പോണി വർമ്മയെ 2010ൽ താരം വിവാഹം ചെയ്തു. ശേഷം 2015ൽ ഇരുവർക്കും വേദാന്ത് എന്നൊരു മകൻ പിറന്നു.

ഈ ലിസ്റ്റിൽ ഇടം പിടിക്കുന്ന മറ്റൊരു നടൻ സിഐഡി മൂസ, ചെസ്സ് തുടങ്ങിയ ദിലീപ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ ആശിഷ് വിദ്യാര്‍ത്ഥിയാണ്. പിലൂ വിദ്യാര്‍ത്ഥിയായിരുന്നു ആശിഷിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്. 22 വര്‍ഷം ഒന്നിച്ച്‌ ജീവിച്ചതിന് ശേഷമാണ് ആശിഷ് പിലൂവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്. ഇരുവരും ഒരുമിച്ചാണ് വേര്‍പിരിയാനുള്ള തീരുമാനം എടുത്തത്. 2023 മെയ്യില്‍ തന്റെ അറുപതാം വയസിൽ താരം രണ്ടാമതും വിവാഹിതനായി. ആസാം സ്വദേശിയായ രൂപാലി ബറുവയാണ് ആഷിഷിന്റെ രണ്ടാം ഭാര്യ.