
‘തുടരും’ സിനിമയിലെ ജോര്‍ജ് എന്ന പൊലീസ് കഥാപാത്രം ചെയ്യാന്‍ മലയാളത്തില്‍ നിന്ന് ആലോചിച്ച ചില നടന്മാരെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. തന്റെ ലിസ്റ്റിൽ മലയാളത്തിലെ പല നടന്മാരുടെയും പേരുകൾ ഉണ്ടായിരുന്നു. എന്നിട്ടും ഒരൊറ്റ കാരണം കൊണ്ടാണ് അവരെയൊന്നും സമീപിക്കാന്‍ കഴിയാതിരുന്നത്. ലാലേട്ടന്റെ അടുത്ത് കഥ പറയുമ്പോള്‍ അദ്ദേഹവും ആന്റണി ചേട്ടനുമൊക്കെ ആരായിരിക്കും ഈ വില്ലന്‍ എന്ന് ചോദിക്കുന്നുണ്ട്, സാധാരണ കോര്‍പ്പറേറ്റ് വില്ലനോ ഒന്നുമല്ലല്ലോ. ഇതൊരു ചെറ്റ വില്ലന്‍. ഇവനേക്കാള്‍ വലിയ ചെറ്റ വേറെ ഇല്ല. ആര് ചെയ്യും തരുണേ എന്ന് ചോദിക്കുമ്പോള്‍ കണ്ടെത്താം ചേട്ടാ എന്ന് പലവട്ടം പറയുന്നുണ്ട്.

ഞാനിങ്ങനെ പല രീതിയില്‍ ഇതന്വേഷിക്കുന്നുണ്ട്. ഇതെങ്ങനെ കണ്ടുപിടിക്കാന്‍ പറ്റും. മലയാളം ആര്‍ടിസ്റ്റുകളിലൂടെ ഒരു റൗണ്ട് പോയി. പക്ഷേ ഇവരെയൊക്കെ പ്ലേസ് ചെയ്തുകഴിഞ്ഞാല്‍ ഇത് ഭയങ്കര പ്രഡിക്ടബിള്‍ ആയിപ്പോകും. മലയാളത്തില്‍ വിജയരാഘവന്‍ ചേട്ടന്‍ ഉണ്ട്. ഉഗ്രന്‍ ആര്‍ടിസ്റ്റാണ്. ഉഗ്രന്‍ പെര്‍ഫോമറാണ്. കിഷ്‌കിന്ധാകാണ്ഡത്തിലൊക്കെ അദ്ദേഹം ഗംഭീരമായി ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ സിദ്ദിഖ് ഇക്ക ഉണ്ട്. അദ്ദേഹവും ഉഗ്രന്‍ പെര്‍ഫോമറാണ്.
ലാലു അലക്‌സുണ്ട്, മുകേഷേട്ടനുണ്ട് ജഗദീഷേട്ടനുണ്ട്. അങ്ങനെയെങ്ങ് നീളുകയാണ്. എന്നാല്‍ ഇവരെയൊക്കെ ഇട്ടാല്‍ ഇതിനൊരു ഫ്രഷ്‌നെസ് ഉണ്ടാവില്ല. അടുത്ത സീനില്‍ ഇയാള്‍ എന്ത് പറയുമെന്നോ അയാളുടെ അടുത്ത ലുക്ക് എങ്ങോട്ടായിരിക്കുമെന്ന് പോലും പ്രേക്ഷകന്‍ ചിന്തിക്കാന്‍ പാടില്ല. സിദ്ദിഖ് ഇക്ക ആണെങ്കിലും വിജയരാഘവന്‍ ചേട്ടന്‍ ആണെങ്കിലും അവര്‍ വെറൈറ്റി ആയിട്ട് ചെയ്താല്‍ പോലും ഇവരൊര് വില്ലനാണോ എന്ന് ആളുകൾ ചിന്തിക്കും.ഇയാളുടെ ആദ്യത്തെ ഹലോ വെച്ച് കയറി വരുമ്പോള്‍ തന്നെ ഇയാളെ ജഡ്ജ് ചെയ്യുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് ഇതുവരെ കണ്ട് പരിചിതമല്ലാത്ത മുഖം വേണമെന്നുണ്ടായിരുന്നു.
അങ്ങനെയാണ് നമുക്ക് പുതിയ ആളെ കണ്ടെത്താമെന്ന തീരുമാനത്തിലെത്തുന്നത്. അപ്പോഴേക്കും ശോഭനാ മാമിന്റെയൊക്കെ കാസ്റ്റിങ് കഴിഞ്ഞു. അപ്പോഴും വില്ലന്‍ നന്നായില്ലെങ്കില്‍ ഈ സിനിമ പാളും. അതിനിടെ മലയാളത്തില്‍ നിന്ന് രണ്ട് മൂന്ന്തിയേറ്റര്‍ ആര്‍ടിസ്റ്റുകളെ കൊണ്ട് ചെയ്യിച്ച് നോക്കി. പക്ഷേ അവര്‍ക്ക് അത് പുള്‍ ഓഫ് ചെയ്യാന്‍ പറ്റുന്നില്ല .അങ്ങനെയാണ് സുനില്‍ ഒരു ദിവസം പ്രകാശേട്ടന്റെ ഫോട്ടോ കാണിക്കുന്നത്. ഇയാള്‍ അഭിനയിക്കുമോ എന്ന് ഞാന്‍ ചോദിച്ചു. ലുക്ക് വൈസ് പെര്‍ഫെക്ട് ആണ്. അഭിനയിക്കുമെന്ന് പറയുകയാണെങ്കില്‍ ഒന്നും നോക്കേണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ രണ്ടുപേരും പ്രകാശേട്ടനെ നേരിട്ട് കാണാനായി മുംബൈയിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോകുന്നത്. പ്രകാശേട്ടന്‍ ഒരു മാജിക്കാണ്,തുടരുമിൽ ജോർജിന് ചെയ്യാൻ ഇദ്ദേഹത്തിനെ സാധിക്കൂ തരുൺ മൂർത്തി പറയുന്നു.












