തന്മാത്ര’യിലെ ഇന്റിമേറ്റ് സീൻ ചെയ്യാൻ മടി തോന്നിയില്ല, മീര വാസുദേവ്

മോഹൻലാൽ ചിത്രം തന്മാത്രയിലെ ഇന്‍റിമേറ്റ് രംഗത്തെ പറ്റി തുറന്നു സംസാരിക്കുകയാണ് ചിത്രത്തിൽ നായിക ആയെത്തിയ നടി മീര വാസുദേവ്. സീൻ ഷൂട്ട് ചെയ്യുമ്പോൾ അവിടെ കുറച്ച് ആളുകൾ മാത്രമേ പാടുള്ളുവെന്നും തന്റെ സ്വകാര്യ ഭാഗങ്ങൾ മറഞ്ഞിരിക്കണമെന്നും ആവശ്യപ്പെട്ടുവെന്നും തനിക്ക് തന്ന വാക്ക് അതേപോലെ സംവിധായകൻ ബ്ലെസ്സി അടക്കമുള്ളവർ പാലിച്ചുവെന്നും മീര പറഞ്ഞു.

മോഹന്‍ലാല്‍ അടക്കം എല്ലാവരും തന്‍റെ കംഫര്‍ട്ടിനാണ് പ്രാധാന്യം നല്‍കിയതെന്നും മീര പറയുന്നു. പല സീനിയർ താരങ്ങളെയും ബന്ധപ്പെട്ടെങ്കിലും ഈയൊരു സീനിന്റെ പേരിൽ മാത്രമാണ് അവര്‍ സിനിമ വേണ്ടെന്ന് വച്ചെന്നും എന്നാല്‍ തനിക്ക് ആ രംഗത്തിന്‍റെ പ്രസക്തി മനസിലായെന്നും മീര പറഞ്ഞു.

തന്മാത്രയുടെ ആദ്യത്തെ മീറ്റിങ്ങിൽ കഥ പറയുന്നതിനൊപ്പം തന്നെ എന്നോട് ആ രംഗത്തെക്കുറിച്ച് ബ്ലെസി സർ പറഞ്ഞിരുന്നു. ആ സീൻ മികച്ചതാക്കാൻ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം താൻ ചെയ്തു. തനിക്ക് ആ സീൻ ചെയ്യുന്നതിൽ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. പക്ഷേ, ആ സീൻ പിന്നീട് ഒരുപാട് നെഗറ്റീവ് രീതിയിൽ പ്രചരിക്കപ്പെട്ട എന്നും മീര കൂട്ടിച്ചേർക്കുന്നു.