ഞങ്ങൾ തമ്മിൽ നല്ല ഇഷ്ടത്തിലാണ്!  അമല പോളുമായുള്ള ആ വാർത്ത തെറ്റ്; ലക്ഷ്മി ഗോപാലസ്വാമി 

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടമുള്ള നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. മലയാളി അല്ലെങ്കിൽ കൂടി താരം നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ താരം താനും നടി അമല പോളുമായി പിണക്കത്തിലാണ് എന്നുള്ള വാർത്ത കണ്ടിരുന്നു, എന്നാൽ ഇപ്പോൾ ആ വാർത്തയോട് പ്രതികരിച്ചു രംഗത്തു എത്തിയിരിക്കുകയാണ്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്, ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ അമല പോളും ലക്ഷ്‌മി ഗോപാലസ്വാമിയും ഒന്നിച്ച് അഭിനയിച്ചിരുന്നു

ഈ ചിത്രത്തിനിടയിലാണ് ഇരുവരും പിണക്കത്തിൽ ആയതെന്ന്  വാർത്തകൾ എത്തിയത്, എന്നാൽ ലക്ഷ്മി പറയുന്നത് അമല പോളുമായി തനിക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലാ, തങ്ങൾ പരസ്‌പരം ഇഷ്‌ടത്തിലാണ്. അത്തരത്തിൽ ഒരു വാർത്ത പുറത്തുവന്നത് പോലും തനിക്ക് അറിയില്ലാ. അത് ഒരു തെറ്റായ വർത്തയാണ് ലക്ഷ്മി പറയുന്നു.

അതുപോലെ തനിക്ക്  മലയാളം വായിക്കാൻ അറിയില്ലെന്നും ഇനി അത് പഠിക്കാൻ ഉദ്ദേശമില്ലെന്നും നടി പറയുന്നുണ്ട്. താൻ ലിറ്ററേച്ചർ, ഡാൻസ്, ടീച്ചർ ഒക്കെയായി ഫ്രണ്ട്സുമായുള്ള ലോകത്തിലാണ് ഇപ്പോൾ, അതിനിടയിൽ മോശമായ ഗോസിപ്പുകൾ കേൾക്കാൻ കഴിയില്ല. മലയാളത്തിലെ ഓരോ ഹീറോസുമായി ചേർത്താണ് ഗോസിപ്പുകൾ ഇറങ്ങുന്നത് ,ചിലരൊക്കെ ഇത്തരം ഗോസിപ്പുകളുടെ സ്‌ക്രീൻ ഷോട്ടുകൾ അയച്ചു തരാറുണ്ട് ലക്ഷ്മി പറയുന്നു