
‘മലയാള സിനിമയില്‍ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്’ എന്നൊരു പ്രസ്‌താവന നിർമാതാവ് ലിസ്റ്റിൻ, ‘സ്റ്റീഫൻ പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്ന പുതിയ സിനിമയുടെ പ്രമോഷൻ സമയത്ത് പറഞ്ഞിരുന്നു, ഇപ്പോൾ ലിസ്റ്റിന്റെ ഈ പരാമര്‍ശത്തെ കുറിച്ചു തുറന്നു പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ലിസ്റ്റിനെ വേദിയില്‍ ഇരുത്തി കൊണ്ടാണ് ധ്യാന്‍ ഈ കാര്യം സംസാരിച്ചത്.ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാനാണ്, ഇതെല്ലാം ലിസ്റ്റിന്‍ എന്ന നിര്‍മ്മാതാവിന്റെ മാര്‍ക്കറ്റിങ് തന്ത്രമാണ്.

ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ നിര്‍മ്മാതാവ് ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തിയതാണ്, ധ്യാന്‍ പറയുന്നു. എന്നാൽ കുറിച്ച് ദിവസങ്ങൾക്ക് മുൻപാണ് ലിസ്റ്റിൻ ഇങ്ങനൊരു പരാമര്‍ശം നടത്തിയത്. മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്, അത് വേണ്ടായിരുന്നു. ആ നടന്‍ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവര്‍ത്തിക്കരുത്. അങ്ങനെ ചെയ്താല്‍ വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും” എന്നായിരുന്നു ലിസ്റ്റിന്‍ പറഞ്ഞത്.
പിന്നീട് അത് നടൻ നിവിന്‍ പോളിയെ കുറിച്ചാണെന്ന പ്രചാരണങ്ങളും എത്തി. എന്നാല്‍ അത് നിവിനെ കുറിച്ചല്ല എന്ന് ലിസ്റ്റിന്റെ നിര്‍മ്മിക്കുന്ന ‘ബേബി ഗേള്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നിവിനെ കുറിച്ചല്ല താന്‍ പറഞ്ഞതെന്ന് വ്യക്തമാക്കി ലിസ്റ്റിനും രംഗത്തെത്തിയിരുന്നു. താന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല, എന്നും ലിസ്റ്റിൻ പറഞ്ഞിരുന്നു, എന്നാൽ ലിസ്റ്റിന്റെ ഈ വാക്കുകൾ നിരവധി വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്യ്തു.











