
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി.കെ.യും ചേർന്ന് നിർമ്മിച്ചിരിക്കുന്ന പുതിയ ചിത്രം പരിവാർ, ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഉത്സവ് രാജീവും, ഫഹദ് നന്ദുവുമാണ് ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ജഗദീഷ്, ഇന്ദ്രൻസ്,എ.രാജേന്ദ്രൻ, പ്രശാന്ത് അലക്സാണ്ടർ, മീന രാജ്, ഋഷികേശ്, ഭാഗ്യ ജയേഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബിജിപാൽ സംഗീതം നിർവഹിക്കുന്നു ഈ ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത് സന്തോഷ് വർമ്മയാണ്.

സോഹൻ സീനുലാൽ ,പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ സതീഷ് കാവിൽകോട്ട, കല ഷിജി പട്ടണം, വസ്ത്രാലങ്കാരം സൂര്യ രാജേശ്വരി, മേക്കപ്പ് പട്ടണം ഷാ,
എഡിറ്റർ വി എസ് വിശാൽ, ആക്ഷൻ മാഫിയ ശശി, സൗണ്ട് ഡിസൈൻ എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ സുമേഷ് കുമാർ, കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ ആന്റോ, പ്രാഗ് സി, സ്റ്റിൽസ് രാംദാസ് മാത്തൂർ, വിഎഫ്എക്സ് അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശിവൻ പൂജപ്പുര. മുഴുനീള ഹാസ്യ സിനിമയായ പരിവാർ മാർച്ച് ഏഴിന് പ്രദർശനത്തിനെത്തും.












