
സിനിമയിലെ പ്രമുഖ നടൻ എം ജി സോമന്റെ മകൻ സജി നായകനാകുന്ന ‘ആരണ്യം’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്വിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രം മാർച്ച് 14ന് തിയറ്ററുകളിൽ എത്തും. എസ് എസ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ലോനപ്പൻ കുട്ടനട് നിർമ്മിക്കുന്ന ആരണ്യം എന്ന ചിത്രം കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്. പ്രശസ്ത നടനായ എംജി സോമന്റെ മകൻ സജി സോമൻ വിഷ്ണു എന്ന നായക കഥാപാത്രത്തെയാണ് ഈ അവതരിപ്പിക്കുന്നത്.

രണ്ട് തീയറ്റർ ആർട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയിൽ വേറിട്ട് നിൽക്കുന്ന ചിത്രമാണ് ആരണ്യം. ഈ ചിത്രത്തിൽ സജി സോമൻ, പ്രമോദ് വെളിയനാട്.ലോനപ്പൻ കുട്ടനാട്. ഡോക്ടർ ജോജി, ടോജോചിറ്റേറ്റുകളം, ദിവ്യ,സോണിയ മർഹാർ, ലൗലി, ആൻസി, ദാസ് മാരാരിക്കുളം, ജോൺ ഡാനിയൽ,രഞ്ജിത്ത് നമ്പൂതിരി, മൈത്രി,ജിനു, ബേബി എടത്വാ, വർഷ ,സത്യൻ ,അശോക് ,സാബു ഭഗവതി, സതീഷ് തുരുത്തി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
ജീവിതയാത്രയിൽ ഒറ്റപ്പെട്ടപോയ വാർദ്ധക്യത്തിന്റെ നൊമ്പരങ്ങളും ഒപ്പം തന്നെ മറ്റൊരു കുടുംബത്തിൽ,തന്റേടിയായ ഒരു മകനാൽ വേദനിക്കുന്ന മാതാപിതാക്കളുടെ വേദനയും എല്ലാം തന്നെ ആരണ്യം എന്ന ഈ ചിത്രത്തിലൂടെ പറയുന്നു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ചക്കുളത്തുകാവ് ദേവി ക്ഷേത്രവും പരിസരപ്രദേശങ്ങളും ആയിരുന്നു.












