സൈജു കുറുപ്പ് നായകനായ ‘ഭരതനാട്യം’ സിനിമയുടെ റിലീസ് തീയതി മാറ്റി, പുതുക്കിയ തീയതിയുമായി അണിയറപ്രവർത്തകർ  

സൈജു കുറുപ്പ് നായകനായ പുതിയ ചിത്രമാണ് ‘ഭരതനാട്യം’, ഇപ്പോൾ ചിത്രത്തിന്റെ പഴയ റിലീസ് തീയതി മാറ്റിയെന്നും പുതുക്കിയ തീയതി എന്നാണെന്നും പ്രഖ്യാപിച്ചു കൊണ്ടെത്തുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. നവാഗതനായ കൃഷ്ണദാസ് മുരളി  തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഭരതനാട്യം’. ചിത്രത്തിന്റെ പുതിയ റിലീസ്  തീയതി ഓഗസ്റ്റ് 30  നെ ആണ്. ചിത്രത്തിന്റെ ട്രെയിലറും, ഗാനങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡയിൽ ശ്രെദ്ധ ആകുകയും ചെയ്യ്തിരുന്നു.

സൈജു കുറുപ്പിനൊപ്പം സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻസീനു  ലാൽ ,ദിവ്യ എം നായർ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്നാണ് ഈ  ചിത്രം നിർമിക്കുന്നത്.

ബബ്ലു അജു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: ഷഫീഖ് വി.ബി. സാമുവൽ എ ബി സംഗീതമൊരുക്കുന്നു. കലാസംവിധാനം ബാബു പിള്ള. സൈജു കുറുപ്പ് നിർമ്മാണ രംഗത്തേക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഭരതനാട്യം.