ഷാജി പാപ്പനും പിള്ളേരും വീണ്ടും എത്തുമോ? ‘ആട് 3’ യുടെ കഥ കേൾക്കാൻ എത്തി താരങ്ങൾ!സൈജു കുറിപ്പ് പങ്കുവെച്ച ചിത്രം ചർച്ചയാകുന്നു

നടൻ സൈജു കുറിപ്പിനൊപ്പം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ വിജയ് ബാബു, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സണ്ണി വെയ്ന്‍ ഉള്‍പ്പടെയുള്ള താരങ്ങളും കഥ കേൾക്കാൻ എത്തി

ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സംവിധായകൻ മിഥുൻ, ആട് 3-വണ്‍ ലാസ്റ്റ് റൈഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോളിതാ, ചിത്രത്തിനായുള്ള അണിയറ ജോലികള്‍ ആരംഭിച്ചതായാണ് വിവരം. ആട് 3 യുടെ കഥകേള്‍ക്കാന്‍ ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഒത്തുകൂടിയിരിക്കുന്നു എന്നും വിവരങ്ങൾ എത്തുന്നുണ്ട്. സിനിമയുടെ  കഥകേള്‍ക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രം നടന്‍ സൈജുകുറുപ്പ്  തന്റെ  ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വെച്ചിരുന്നു.

ചിത്രത്തിൽ നടന്മാരായ സുധി കോപ്പയും, സണ്ണി വെയ്നുമാണ് സൈജുവിനൊപ്പം കൂടെയുള്ളത് . ചിത്രത്തിലെ മറ്റ് വിവിധ താരങ്ങളും സ്‌റ്റോറി നരേഷന് വേണ്ടി എത്തിയിരുന്നു. നടൻ സൈജു കുറിപ്പിനൊപ്പം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ വിജയ് ബാബു, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സണ്ണി വെയ്ന്‍ ഉള്‍പ്പടെയുള്ള താരങ്ങളും കഥ കേൾക്കാൻ എത്തി,

ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ജയസൂര്യയാണ്, നടനെ കൂടാതെ വിനായകന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.  അതേസമയം 2015 ലാണ് ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന പേരില്‍ ആട് സീരീസിലെ ആദ്യഭാഗം എത്തിയത്. അതിനു ശേഷം 2017 ല്‍ തന്നെ ആട്-2 എന്ന പേരില്‍ രണ്ടാം ഭാഗവും എത്തി.