
നിമിഷ സജയൻ, സുരാജ് വെഞ്ഞാറൻ മൂട് എന്നിവർ അഭിനയിച്ച മലയാള ചിത്രം ‘ദ ഗ്രേറ്റ് കിച്ചണിന്റെ ഹിന്ദി പതിപ്പായ മിസിസിന്റെ ട്രെയിലർ പുറത്ത് വിട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. നേരിട്ട് ഒടിടിയിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 7 ന് സീ5-ൽ ഈ ചിത്രം സ്ട്രീം ചെയ്യും. സന്യ മൽഹോത്രയും, അംഗദ് ബേദിയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളത്തിൽ ഈ ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു, ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ഗാർഹിക ജീവിതത്തിലെ പുരുഷാധിപത്യത്തെ വിമർശിച്ചുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യത്തെ പ്രമേയമാക്കിയ ചിത്രമായിരുന്നു. എന്നാൽ ഈ ചിത്രം തമിഴിലും റീമേക്ക് ചെയ്യ്തിരുന്നു. ചിത്രത്തിൽ ഐശ്വര്യ രാജേഷും, രാഹുൽ രവീന്ദ്രനും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഹിന്ദി പതിപ്പായ ‘മിസിസ്’ ഏറെക്കുറെ അതേ കഥാതന്തുവാണ് പിന്തുടരുന്നതെങ്കിലും ,സാംസ്കാരികമായ ചില മാറ്റങ്ങൾ ഈ ചിത്രത്തിൽ വരുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് തിയതി അറിയിച്ചുകൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിൽ ഈ ചിത്രം കൂടുതൽ ശ്രെധ നേടിയിരുന്നു.












