
എ എം എംഎയിലെ കൂട്ടരാജി ഒരു ഒളിച്ചോട്ടമായിപ്പോയിയെന്ന് പറയുകയാണ് നടൻ ബൈജു സന്തോഷ്. ജനാധിപത്യപരമായിട്ട് ജനറൽ ബോഡി തെരഞ്ഞെടുത്തതല്ലേ കമ്മിറ്റി. അതുകൊണ്ട് രാജിവെക്കേണ്ടായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും താൻ കമ്മിറ്റിയിലുണ്ടായിരുന്നുവെങ്കിൽ രാജിവെക്കില്ലായിരുന്നുവെന്നും ബൈജു സന്തോഷ് പറയുന്നു . ഒരു ഓൺലൈൻ ചാനലിനോട് പ്രതികരിക്കവെയാണ് ബൈജു ഇക്കാര്യം പറഞ്ഞത്.
ആരെങ്കിലുമൊക്കെ അമ്മയുടെ നേതൃത്വത്തിലേക്ക് വരും. ആരും വരാതിരിക്കില്ല… സിനിമാ മേഖലയിൽ ഒരു പ്രതിസന്ധിയുമില്ല. എന്തിനാണ് പ്രതിസന്ധി..?. ഇതൊക്കെ ഒരു ശുദ്ധികലശമായി കണ്ടാൽ മതി. കുറേകാലം കഴിയുമ്പോൾ എല്ലാ മേഖലയിലും ശുദ്ധി കലശം വരും. അതുപോലെ ഇതിനേയും കണ്ടാൽ മതി എന്നും ബൈജൂ പറയുന്നു. സംഘടനയുടെ തലപ്പത്തേക്ക് പുതുതലമുറ വരട്ടെ. ആരെങ്കിലുമൊക്കെ വരണ്ടേ എന്നും ബൈജു ചോദിക്കുന്നുണ്ട് . പൃഥ്വിരാജിനെയാണ് ഇപ്പോൾ സംഘടനായുടെ നേതൃനിരയിലേക്ക് കൊണ്ട് വരേണ്ടതെന്ന് ആവശ്യം പൊതുവിലുണ്ട് . ഇക്കാര്യത്തെപ്പറ്റിയും ബൈജു പ്രതികരിക്കുന്നുണ്ട് .

നേതൃത്വത്തിലേക്ക് വരാൻ പൃഥ്വിരാജിന് കൂടി താൽപര്യം വേണ്ടേ എന്ന്നാണ് ബൈജു പറയുന്നത് .. സ്ത്രീകൾക്ക് അവർ തന്നെയാണ് സുരക്ഷ ഒരുക്കേണ്ടത്. പ്രശ്നങ്ങൾ എല്ലായിടത്തുമുണ്ട്. പ്രശ്നങ്ങൾ ഇല്ലാത്ത സ്ഥലമുണ്ടോ. പ്രശ്നങ്ങളൊക്കെ ഇങ്ങനെ ഉണ്ടായിക്കൊണ്ടിരിക്കും.
കുറേനാൾ കഴിയുമ്പോൾ അങ്ങ് മാഞ്ഞ് പോകും. ക്യാരവാൻ ഇല്ലാതെയൊക്കെ സിനിമ എടുക്കാൻ പറ്റുമോ. ഈ പൊരിവെയിലത്ത് ഇരിക്കാൻ പറ്റുമോ?. ഇതൊക്കെ കാലത്തിന്റെ മാറ്റമാണ്. ക്യാരവാൻ വന്നത് പോലെ ഇനി വേറെ പലതും വരും. സഹപ്രവർത്തകർക്കെതിരെ വന്ന ആരോപണങ്ങൾ തെളിയിക്കട്ടേ… കരുതി കൂട്ടിയുള്ളതാണോ അല്ലയോ എന്നൊന്നും തനിക്ക് അറിയില്ല. ആരോപണം പറഞ്ഞവർ അത് തെളിയിക്കണം… അത്രേയുള്ളു. ആരെ കുറിച്ചും എന്ത് വേണമെങ്കിലും നമുക്ക് ഉന്നയിക്കാം.
പക്ഷെ അത് തെളിയിക്കേണ്ടത് ആരോപിക്കുന്നവരുടെ ചുമതലയാണ്. ശരിക്കും പറഞ്ഞാൽ രാജിവെക്കേണ്ട ആവശ്യമില്ലായിരുന്നു. അതൊരു ഒളിച്ചോട്ടമായിപ്പോയി. ജനാധിപത്യപരമായി ജനറൽ ബോഡി തെരഞ്ഞെടുത്തതല്ലേ കമ്മിറ്റിയെന്ന് പറയുന്നത്. അതുകൊണ്ട് രാജിവെക്കേണ്ടായിരുന്നുവെന്നാണ് തന്റെ അഭിപ്രായം. താൻ കമ്മിറ്റിയിലുണ്ടായിരുന്നുവെങ്കിൽ രാജിവെക്കില്ലായിരുന്നു. അമ്മയ്ക്ക് നാഥനൊക്കെ വരും. ആരെങ്കിലും വന്നോട്ടെ. പ്രാപ്തിയുള്ളവർ വന്നാൽ മതി. യുവതലമുറ തന്നെ വരണമെന്നൊന്നുമില്ല. പ്രാപ്തിയുള്ളവർ വരട്ടെ. എല്ലാകാലത്തും എല്ലാവർക്കും ഒരു സ്ഥാനത്ത് ഇരിക്കാൻ പറ്റില്ല. അത് മാറി കൊണ്ടിരിക്കും. ലോക തത്വം അങ്ങനെയാണെന്നാണ് ബൈജുവിന്റെ വാക്കുകൾ .











