വിജയ് യുടെ ഈ സ്വഭാവം എന്നെ അലോസരപ്പെടുത്തി! നടന് കുറിച്ച് തൃഷ 

അനു ഹാസന്റെ കോഫീ വിത്ത് അനു എന്ന പരിപാടിയില്‍ വിജയും തൃഷയും ഒന്നിച്ചുള്ള  അഭിമുഖത്തില്‍ വിജയ് യെക്കുറിച്ച്  തൃഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ  ശ്രദ്ധ നേടുന്നത്, സിനിമ ഷൂട്ടിംഗ് സെറ്റില്‍ എല്ലാവരും ഒരുമിച്ച് സമയംചിലവഴിക്കുമ്പോൾ  വിജയ് ക്ക് ഒരു സ്വഭാവം ഉണ്ടാകും, എന്നാൽ വിജയ് യുടെ ഈ സ്വഭാവം എന്നെ ഒരുപാട് അലോസരപ്പെടുത്തിയിരുന്നു, എല്ലാവരും ഒരുമിച്ചു സെറ്റിലിരിക്കുമ്പൾ  വിജയ് മാത്രം  ഒരു ചുമരും നോക്കി ഇരിക്കുന്നുണ്ടാവും തൃഷ പറയുന്നു

അദ്ദേഹം ആരോടും ഒന്നും മിണ്ടാതെ ആയിരിക്കും ഇരിക്കുന്നത് . മിക്കപ്പോഴും വളരെ ശാന്തനായിട്ടായിരിക്കും ഇരിക്കുന്നത്, ശരിക്കും ഇങ്ങനെ നമ്മൾക്ക് കഴിയില്ല’ എന്നാൽ ഇതിന് മറുപടി നടൻ നൽകുന്നുണ്ട് ,താൻ ആസമയം അടുത്തതായി ചെയ്യേണ്ട സീനിനെക്കുറിച്ചാണ് ചിന്തിക്കാറുള്ളത് , താന്‍ അക്കാര്യത്തില്‍ വളരെ ശ്രെധയുള്ള ആളാണ് വിജയ് പറയുന്നു, അതുപോലെ എനിക്ക് വിജയ് യിൽ ഒരു മാറ്റം ഉണ്ടാകേണ്ട കാര്യം റാപിഡ് ഫയര്‍ റൗണ്ടില്‍  വിജയ് എപ്പോഴും മൂഡിയായി ഇരിക്കു൦ അതിനൊരു മാറ്റം ഉണ്ടാകണമെന്ന്

അങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നതിന് അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണം ഉണ്ടാകും. പക്ഷെ വല്ലാതെ മൂഡിയായി ആയിരിക്കും എപ്പോഴും ഇരിക്കുക. അദ്ദേഹത്തിന്റേതായ ലോകമുണ്ടാക്കി, അതിനകത്താണ് അദ്ദേഹം ഇരിക്കുക ,വിജയ് കുറച്ചുകൂടി ആക്ടീവ് ആകണമെന്ന് തോന്നിയിട്ടുണ്ട് എന്ന് തൃഷ പറഞ്ഞു. എന്നാല്‍ ഇതിന് വിജയ് പ്രത്യേകിച്ച് മറുപടിയൊന്നും പറഞ്ഞില്ല.