കവിയൂർ പൊന്നമ്മയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം

കവിയൂര്‍ പൊന്നമ്മയുടെ ഓര്‍മ്മകൾക്ക് ഇന്ന് ഒരാണ്ട് തികയുകയാണ്. മലയാള സിനിമയിലെ അമ്മ എന്നറിയപ്പെടുന്ന ചലച്ചിത്ര താരമാണ് കവിയൂർ പൊന്നമ്മ.  1962 ൽ ആണ്. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്.

ചെറുപ്രായത്തിൽ സത്യൻ മാഷിന്റേയും പ്രംനസീറിന്റെയും മധുവിന്റേയും അമ്മ വേഷം ചെയ്ത് തുടങ്ങിയ പൊന്നമ്മ മലയാളികളുടെ മുഴുവന്‍ അമ്മയായി എന്നതാണ് യാഥാര്‍ത്ഥ്യം. മോഹൻലാലിനെ പ്രസവിച്ചില്ലെങ്കിലും തന്റെ മകനെപ്പോലെ എന്ന് ഒരു കവിയൂര്‍ പൊന്നമ്മ പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാർഡുകൾ നാലുതവണ  കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഈ കഴിഞ്ഞ സെപ്റ്റംബർ 20 ന് ആണ് കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. ഒരു വര്ഷം പിന്നിടുമ്പോൾ ആ ഓർമ്മക്ക് മുൻപിൽ പ്രണാമം അർപ്പിക്കുകയാണ് എല്ലാവരും. മോഹൻലാലും ദിലീപും അടക്കം നിരവധി താരങ്ങൾ ആണ് ആ ഓർമ്മക്ക് മുൻപിൽ സ്നേഹപ്പൂക്കൾ നിറയ്ക്കുന്നത്.