
വലിയ വിവാദങ്ങള്‍ക്കിടയിലും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ് പൃഥ്വിരാജ്-മോഹന്‍ലാല്‍-മുരളി ഗോപി കൂട്ടുകെട്ടിലെത്തിയ എമ്പുരാന്‍. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.ഈ ചിത്രത്തിൽ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് നടന്‍ ടൊവിനോ തോമസ് അവതരിപ്പിച്ചിട്ടുള്ളത്, ഇപ്പോൾ താരം എമ്പുരാന്‍ എന്ന സിനിമ പൃഥ്വിരാജ് എങ്ങനെയാണ് ഹാന്‍ഡില്‍ ചെയ്തതെന്ന് നേരിട്ട് കണ്ടിട്ടുള്ള ആളാണ് താനെന്ന് പറയുകയാണ് നടൻ.എമ്പുരാൻ സിനിമ സംവിധാനം ചെയ്യാന്‍ വലിയ കോണ്‍ഫിഡന്‍സ് ആവശ്യമാണ്,ഞാൻ പലപ്പോഴും രാജുവേട്ടനെ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്, ടോവിനോ പറയുന്നു.

എമ്പുരാന്‍ പോലൊരു സിനിമ മലയാളത്തിന്റെ അഭിമാനമായി കൊണ്ടുവരാന്‍ ഒരുപാട് ആളുകള്‍ക്ക് പറ്റില്ല.എന്നാൽ രാജുവേട്ടന്‍ അത് ഹാന്‍ഡില്‍ ചെയ്തത് എങ്ങനെയാണെന്ന് എനിക്കറിയാം.അത് അള്‍ട്ടിമേറ്റ് കോണ്‍ഫിഡന്‍സാണ്. ഞാനത് അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. അത് മാത്രം മതി ഒരു സിനിമ ചെയ്യാന്‍ എന്ന് നമുക്ക് തോന്നിപ്പോകും,എമ്പുരാൻ സിനിമ എങ്ങനെയാണ് രാജുവേട്ടൻ ഹാൻഡിൽ ചെയ്യ്തതെന്ന് എനിക്ക് അറിയാം, അത് അള്‍ട്ടിമേറ്റ് കോണ്‍ഫിഡന്‍സിലാണ് അദ്ദേഹം ചെയ്യ്തത്, അങ്ങനെ ചെയ്യാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ,ടോവിനോ പറയുന്നു.
എന്റെ പ്രതീക്ഷയ്ക്കും എത്രയോ മുകളിലാണ് എമ്പുരാന്‍ എത്തിയിരിക്കുന്നത്. പിന്നെ എമ്പുരാനെ പോലൊരു സിനിമ ചിന്തിക്കാനും അത് എക്‌സിക്യൂട്ട് ചെയ്യിക്കാനും രാജുവേട്ടനെ പോലുള്ളവര്‍ക്കേ സാധിക്കൂ. ഈയൊരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ തനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. ഒരു മലയാള സിനിമ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എനിക്ക് ഭയങ്കര സന്തോഷവും അഭിമാനവും തരുന്ന ഒന്നാണ് എമ്പുരാൻ സിനിമ.സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് പോയപ്പോഴും സോഷ്യല്‍മീഡിയയിലുമൊക്കെ ഈ സിനിമയ്ക്ക് മേല്‍ ആളുകള്‍ അര്‍പ്പിച്ച ഒരു പ്രതീക്ഷ നേരില്‍ കണ്ടിരുന്നു. അത് വെറുതെ ഉണ്ടായ പ്രതീക്ഷയല്ല. എല്ലാവരും കാത്തിരുന്ന സിനിമയാണ് എമ്പുരാന്‍. അത് അങ്ങനെ വെറുതെ ഉണ്ടായതല്ല, ടോവിനോ തോമസ് പറയുന്നു.












