ആർഭാടമായി വിവാഹ നിശ്ചയം കഴിഞ്ഞു, തൃഷയുടെ വിവാഹം മുടങ്ങിയതെങ്ങനെ, തുറന്ന് പറഞ്ഞ് അമ്മ

രണ്ട് പതിറ്റാണ്ടായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് തൃഷ. ലിയോയിലൂടെയും പൊന്നിയിൻ സെൽവനിലൂടെയുമെല്ലാം തൃഷ പുതിയ കാലത്തും ഹിറ്റുകളിൽ ഹിറ്റുകളിലേക്ക് കുതിക്കുകയാണ്. ഇപ്പോൾ തൃഷയുടെ വിവാഹം എങ്ങനെ മുടങ്ങി എന്ന് പറയുന്ന അമ്മയുടെ അഭിമുഖമാണ് ചർച്ചകളിൽ നിറയുന്നത്. 2015ലാണ് തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. വരുൺ മണിയനായിരുന്നു വരൻ. വലിയ ബിസിനസ് കുടുംബമായിരുന്നു വരുൺ മണിയൻറെത്.

വീട്ടുകാർ തമ്മിൽ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. ആർഭാടമായി തന്നെ വിവാഹ നിശ്ചയവും കഴിഞ്ഞു. എന്നാൽ, മാസങ്ങൾക്കുള്ളിൽ ഈ ബന്ധം പിരിഞ്ഞതായി വാർത്തകൾ വരികയായിരുന്നു. എന്താണ് കാരണമെന്ന് തൃഷ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് തൃഷയുടെ അമ്മയാണ് ഈ വിഷയത്തെ കുറിച്ച് അഭിമുഖത്തിൽ സംസാരിച്ചത്. തൃഷയാണ് പയ്യനെ വേണ്ടെന്ന് പറഞ്ഞത് എന്നാണ് തൃഷയുടെ അമ്മ പറഞ്ഞത്.

‘വിവാഹ നിശ്ചയത്തിന് ശേഷവും തൃഷയ്ക്ക് നിരവധി സിനിമ അവസരങ്ങൾ വന്നു. ഇതിൽ വരുണിൻറെ കുടുംബത്തിന് അതൃപ്തി തോന്നി. വരുണും തൃഷയും ചേർന്ന് വിവാഹ ശേഷം അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനം എടുത്താൽ അത് ശരിയാകുമായിരുന്നു. എന്നാൽ വരുണിൻറെ കുടുംബമാണ് സിനിമയിൽ അഭിനയിക്കുന്നതിനെതിരെ പറഞ്ഞത്. ഇതോടെ തൃഷ ഈ വിവാഹത്തിൽ നിന്നും പിൻമാറാം എന്ന് പറയുകയായിരുന്നു’ – തൃഷയു‌ടെ അമ്മ പറഞ്ഞു.