‘ഒരു രാജമല്ലി വിടരുന്ന പോലെ’…!!!വത്തിക്കാനിലെ തെരുവിലൂടെ പ്രണയിച്ച് കുഞ്ചാക്കോ ബോബനും പ്രിയയും

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളുമായി അടിച്ചുപൊളിക്കുകയാണ് എല്ലാവരും. ഇപ്പോഴിതാ മലയാളത്തിന്റെ ഹീറോ കുഞ്ചാക്കോ ബോബന്റെ ന്യൂഇയര്‍ ആഘോഷമാണ് വൈറലാകുന്നത്. കുഞ്ചാക്കോ ബോബനും കുടുംബവും ഇത്തവണ വത്തിക്കാനിലാണ് അടിച്ചുപൊളിക്കുന്നത്.


ആദ്യ ചിത്രം അനിയത്തിപ്രാവില്‍ ചോക്ലേറ്റ് ഹീറോയായി ‘ഒരു രാജമല്ലി വിടരുന്ന പോലെ’ എന്നു പാടിക്കൊണ്ട് പോകുന്ന സീന്‍ എക്കാലത്തെയും എവര്‍ഗ്രീന്‍ ആണ്.
ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലും ആ സീന്‍ റിക്രീയേറ്റ് ചെയ്തിരിക്കുകയാണ് താരം.

ഭാര്യ പ്രിയക്കൊപ്പം, ഒറ്റച്ചക്രമുള്ള സൈക്കിളില്‍ യാത്ര ചെയ്യുന്ന വിഡിയോയാണ് താരം പങ്കുവച്ചത്. വത്തിക്കാനിലെ തെരുവിലൂടെയാണ് താരങ്ങളുടെ റൊമാന്റിക് യാത്ര. നേരത്തെ മഞ്ജുവാര്യര്‍, ആര്‍ജെ മിഥുന്‍ മുതലായവര്‍ക്കൊപ്പമുള്ള യാത്രയുടെ ചിത്രങ്ങളും കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)