
ചരിത്രമെഴുതിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ നെഗറ്റീവ് കമെന്റുകൾ സ്വന്തമാക്കിയില്ല എന്നത് കൗതുകം തന്നെയാണ്.എല്ലാവരും ഒരേ സ്വരത്തിൽ മാർക്കോ എന്ന ചിത്രത്തെ പിന്തുണക്കുന്നു .ഇപ്പോഴിതാ ചിത്രത്തിൻറെ തമിഴ് ,തെലുങ്ക് പതിപ്പുകൾ പുറത്തിറക്കാൻ പദ്ധതിയിടുകയാണ് മാർക്കോ ടീം .
മാർക്കോയുടെ തമിഴ് ചിത്രം ജനുവരി ഒന്നിനും തെലുങ്ക് ചിത്രം ജനുവരി മൂന്നിനും പുറത്തിറങ്ങും . നായകൻ എന്നതിലുപരി ഒരു സൂപ്പർ സ്റ്റാർ മൂവി എന്നതിൽ നൂറു ശതമാനം നല്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് .
ഒരു വൻ നേട്ടമാണ് ഈ ചിത്രത്തിലൂടെ തരാം സ്വന്തമാക്കിയിരിക്കുന്നത് .കൊടൂര വില്ലൻ കഥാപാത്രമായ അഭിമന്യു എസ് തിലകനും ചിത്രത്തിൽ ഉണ്ണി മുകുന്ദനോടൊപ്പം തന്നെ മാറ്റുരക്കുന്നു . ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മാർക്കോ.ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത് . ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് സിനിമയായി മാറിയ ചിത്രം ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുകയാണ്. വൈകാതെ തന്നെ ആഗോളതലത്തിൽ ചിത്രം 100 കോടി ക്ലബ്ബെന്ന നേട്ടം കൈവരിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഉണ്ണി മുകുന്ദനൊപ്പം ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.











