
മാർക്കോ ആഗോള തലത്തില്‍ നേടിയിരിക്കുന്നത് 76.75 കോടിയാണ്. കേരളത്തില്‍ നിന്നുമാണ് ചിത്രത്തിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ വന്നിരിക്കുന്നത്. 36 കോടിയടുപ്പിച്ച് കേരളത്തില്‍ നിന്നും ചിത്രം നേടിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക്. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 50 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 20 കോടി രൂപയിലേറെ വിദേശത്ത് നിന്ന് മാത്രം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ഉണ്ണി മുകുന്ദൻ എന്ന നടൻറെ ടൈറ്റിൽ സൂപ്പർ സ്റ്റാർ എന്നായി തീർന്നു .
പതിമൂന്ന് ദിവസത്തെ മാര്‍ക്കോയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 42.05 കോടിയാണ്. ഇന്ത്യ ഗ്രോസ് കളക്ഷന്‍ 48.65 കോടിയുമാണ്. ഓവര്‍സീസില്‍ നിന്നും 28.10 കോടിയും ചിത്രം നേടി. അങ്ങനെ ആകെമൊത്തം 76.75 കോടിയാണ് ആഗോള തലത്തില്‍ നിന്നും ഇതുവരെ ഉണ്ണി മുകുന്ദന്‍ സിനിമ നേടിയിരിക്കുന്നത്. പുതുവര്‍ഷമായ ഇന്നലെ കേരളത്തില്‍ 28.18% ഒക്യുപെന്‍സിയാണ് മാര്‍ക്കോയ്ക്ക് ലഭിച്ചതെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നീ താരങ്ങളും ആണ്.











