ഞാൻ പൊതുവേ എല്ലാവരുമായി കോപ്പറേറ്റീവ് ചെയുന്ന ആളാണ്! ഞാൻ ഒരിക്കലും ഒരു ബോഡി ഗാർഡിന് വെച്ച് നടക്കുന്ന ആളുമല്ല; ഉണ്ണി മുകുന്ദൻ

എന്റെ ലൈഫിൽ ഇതിനേക്കാൾ മോശപ്പെട്ട കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസം സോഷ്യൽമീ‍ഡിയയിൽ ഏറ്റവും കൂടുതൽ വൈറലായ ഒരു വീഡിയോയായിരുന്നു നടൻ ഉണ്ണി മുകുന്ദൻ തന്റെ വീഡിയോ പകർത്തിയ ചെറുപ്പക്കാരന്റെ ഫോൺ തട്ടിപ്പറിച്ച് വാങ്ങുന്ന ദൃശ്യങ്ങൾ, എന്നാൽ ഈ ദൃശ്യങ്ങൾ എത്തിയതോടെ നടനെതിരെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി കമെന്റുകൾ എത്തിയിരുന്നു, ഇപ്പോൾ അതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഉണ്ണിമുകുന്ദൻ. പരമാവധി എല്ലാവരുമായി സഹകരിക്കാറുള്ളയാളാണ് താനെന്നും എന്നാൽ പലതവണ പറഞ്ഞിട്ടും വീണ്ടും ആ ചെറുപ്പക്കാരൻ ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നു, എന്നുമാണ് നടൻ പറയുന്നത് .

നിങ്ങൾക്ക് അത് കണ്ടപ്പോൾ എന്താണ് തോന്നിയത്? ഡിസ്റ്റർബ് ആകുമോ ഇല്ലയോ? ഞാൻചെയ്യ്തതും അത്രയേയുള്ളു..ഞാൻ‌ പൊതുവെ എല്ലാവരുമായി വളരെ കോപ്പറേറ്റീവാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതൊരു ടുവെ പ്രോസസാണ്. അത് മനസിലാക്കുക. പിന്നെ ഞാൻ ഒരു ബോഡി ​ഗാർഡിനെ ഒപ്പം വെച്ച് നടക്കുന്നയാളല്ല. ഇതുകൊണ്ടാണോയെന്ന് അറിയില്ല. കഴിഞ്ഞ ദിവസം വേറൊരു ഷോയ്ക്ക് പോയപ്പോൾ എന്റെ ചുറ്റും ഒരുപാട് ബോഡി ​ഗാർ‌ഡ്സൊക്കെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം അങ്ങനെ റിയാക്ട് ചെയ്തതുകൊണ്ടാകും ഇന്ന് ഇങ്ങനെ എന്ന് ഞാൻ അപ്പോൾ ചിന്തിച്ചു.

ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഒരു 200 തവണ ഞാൻ പറഞ്ഞു. ആവശ്യത്തിനുള്ള ഫൂട്ടേജ് കിട്ടിയില്ലേ… ഇനി മതിയെന്നും അയാളോട്  പറഞ്ഞതാണ്. ചെറുപ്പക്കാരനാണ്. എന്താണ് എന്നുള്ളത് അവൻ മനസിലാക്കി കാണും. ഇല്ലെങ്കിലും എനിക്കൊന്നും ചെയ്യാൻ പറ്റില്ല. എന്റെ ലൈഫിൽ ഇതിനേക്കാൾ മോശപ്പെട്ട കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് എനിക്ക് നേരിടാൻ പറ്റുന്നതേയുള്ളു ഉണ്ണി മുകുന്ദൻ പറഞ്ഞു