തന്നെ മോഹൻലാലിനൊപ്പം താരതമ്യം ചെയ്യേണ്ട കാര്യമില്ല, മനസ്സ് തുറന്ന് ഉർവശി!

Urvashi about Mohanlal
Urvashi about Mohanlal

ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിവുള്ള നടികളിൽ ഒരാൾ. പലപ്പോഴും ഒരു നായക നടിക്ക് ഇത്ര അനായസമായി ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പ്രേക്ഷകർ പോലും അത്ഭുതപെട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് വന്ന താരം അഭിനയരംഗത്ത് പതിറ്റാണ്ടുകൾ പിന്നിടുകയാണ് ഇപ്പോൾ. ഉർവ്വശിയുടേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ സൂരരൈ പോട്ടര് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ചിത്രം കണ്ട ശേഷം അതിലെ ഉർവശിയുടെ അഭിനയത്തിലെ അഭിനന്ദിക്കാതെ പ്രേക്ഷകർ കുറവാണ്. തനിക്ക് ലഭിച്ച കഥാപാത്രത്തെ വളരെ മോനോഹരമായാണ് ഉർവശി അവതരിപ്പിച്ചിരിക്കുന്നത്. നയന്താരയ്ക്കൊപ്പമുള്ള താരത്തിന്റെ മൂക്കുത്തി അമ്മൻ എന്ന ചിത്രവും താരത്തിന് മികച്ച അഭിപ്രായമാണ് നേടിക്കൊടുക്കുന്നത്. റിയൽ ലേഡി സൂപ്പർസ്റ്റാർ എന്നാണ് സിനിമ കണ്ട ഓരോ പ്രേക്ഷകരും ഉർവശിയെ വിശേഷിപ്പിക്കുന്നത്. മലയാളത്തിൽ നായൻകാരുടെ ഇടയിൽ മോഹൻലാലിനെപോലെയാണ് നായികമാരുടെ ഇടയിൽ ഉർവശി എന്ന് ആരാധകർ പറഞ്ഞിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഇതിനെ പറ്റി മനസ്സ് തുറക്കുകയാണ് ഉർവശി.urvashi
തന്നെ മോഹൻലാലുമായി താരതമ്യം ചെയ്യരുതെന്നാണ് ഉർവശി പറഞ്ഞിരിക്കുന്നത്. സിനിമയിൽ സൂപ്പർസ്റ്റാർ എന്ന പദവി ശ്വാശ്വതം അല്ല. തനിക്ക് ചെയ്യാൻ കഴിയുമെന്ന് ബോധ്യമുള്ള വേഷങ്ങൾ മാത്രമേ താൻ ചെയ്യൂവെന്നും അതിൽ ഇമേജിനെ കുറിച്ചോർത്ത് തനിക്ക് ഭയമില്ല എന്നും ഉർവശി പറഞ്ഞു. സൂപ്പർസ്റ്റാർ പദവി ലഭിക്കുന്നതിനേക്കാൾ ഭേദപ്പെട്ട നടിയെന്ന് കേൾക്കാനാണ് താനിക്ക് ഇഷ്ട്ടം എന്നും ഉർവശി പറഞ്ഞു.