എന്നെ അടിക്കില്ല എന്ന വിശ്വാസത്തോട് ആയിരുന്നു ഞാൻ നടന്നിരുന്നത്! എന്നാൽ എന്നെ അദ്ദേഹ൦ ശകാരിച്ചുകൊണ്ട് തല്ലി; മുരളിയെ കുറിച്ച് ഉർവശി

മുരളി ചേട്ടന്‍ എന്റെ വളരെ അടുത്ത ബന്ധുവാണ്. ഞാന്‍ അദ്ദേഹത്തെ കൊച്ചേട്ടാ എന്നാണ് വിളിച്ചിരുന്നത്, ഉർവശി

മലയാള സിനിമയിലെ പ്രതിഭാസമമായ ഒരു അഭിനേതാവായിരുന്നു മുരളി. നടന്‍ മുരളിയെ കുറിച്ചും ഭരതം എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് നടി ഉർവശി, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ ഈ വെളിപ്പെടുത്തൽ. മുരളി ചേട്ടന്‍ എന്റെ വളരെ അടുത്ത ബന്ധുവാണ്. ഞാന്‍ അദ്ദേഹത്തെ കൊച്ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. ആ അധികാരവും സ്വാതന്ത്ര്യവും മുരളി ചേട്ടന്‍ ഇപ്പോഴും എന്റെ അടുത്ത് എടുത്തിരുന്നു. ഭരത൦ സിനിമയുടെ ലൊക്കേഷനിൽ ഞാൻ കലപില എന്ന് സംസാരിച്ചുകൊണ്ടിരിക്കും.

അത് അദ്ദേഹത്തിന് ഇഷ്ടമല്ല, അപ്പോള്‍ മുരളി ചേട്ടന്‍ ‘മോളെ മതി’ എന്ന് പറയും. അത് കേട്ട് പിണങ്ങി ഞാന്‍ എണീറ്റ് മുരളി എന്ന് പറഞ്ഞ് ഗ്യാപ്പിട്ട് കൊച്ചേട്ടാ എന്ന് വിളിക്കും. ഇതൊരു തമാശയായിട്ട് പല ദിവസങ്ങളിലും പറഞ്ഞു. പുള്ളി അടിക്കുമെന്ന് പറഞ്ഞാല്‍ അടിക്കും. എന്നാൽ എന്റെ ഈ കുറുമ്പിൽ എന്നെ അടിക്കില്ല എന്നൊരു വിശ്വാസത്തിലാണ് ഞാന്‍ നടന്നിരുന്നത്. അങ്ങനെ ഒരു ദിവസം ഞാന്‍ ഡാ മുരളി…കൊച്ചേട്ടാ  എന്ന് വിളിച്ച് ഓടി പോയി . പിന്നെ ഞാന്‍ കാണുന്നത് അദ്ദേഹം ഓടി എന്റെ മുന്നില്‍ വന്ന് നില്‍ക്കുന്ന രംഘമാണ്.

പ്രായത്തിന് മുതിര്‍ന്നവരെ പേരെടുത്ത് വിളിക്കുന്നോ’ എന്ന് ചോദിച്ച് അദ്ദേഹം ഒരു വിരല്‍ കൊണ്ട് എന്റെ കയ്യില്‍ അടിച്ചു. എന്റെ വളരെ സെന്‍സിറ്റീവ് സ്‌കിന്നാണ്. അതുകൊണ്ടുതന്നെ ചെറുതായി ഒന്ന് പഠിച്ചാല്‍ പോലും തിണര്‍ത്ത് വരും. എന്നാൽ കുറച്ചു കഴിഞ്ഞു അദ്ദേഹം ചോദിച്ചു എനിക്ക് വേദനിച്ചോന്ന് ,  ഞാൻ ഇല്ല എന്ന് പറയുകയും ചെയ്യ്തു ഉർവശി പറയുന്നു.