നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടോ എന്ന് രജനികാന്ത് തന്നോട് ചോദിച്ചു, ഉർവശി

എല്ലാ കാലത്തും പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. അഭിനയ കുലപതി, ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കഴിവുകളാണ് ഉർവശിക്കുള്ളത്. വളരെ ചെറുപ്പത്തിൽ തന്നെ ഉര്‍വശി അഭിനയിച്ച സിനിമകളും കഥാപാത്രങ്ങളുമൊക്കെ മറ്റാര്‍ക്കും ചെയ്യാവുന്നതല്ല. എന്നാല്‍ ഒരിക്കല്‍ പോലും സൂപ്പര്‍താര പദവികളൊന്നും നടിയെ തേടിയെത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ തന്നെ രജനീകാന്തിനോട് താരതമ്യം ചെയ്തതിനെക്കുറിച്ചും തനിക്ക് പെമ്പിളൈ രജനി എന്ന ഇരട്ടപ്പേര് കിട്ടിയതിനെക്കുറിച്ചും സംസാരിക്കുകയാണ് ഉര്‍വ്വശി. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഉര്‍വ്വശി മനസ് തുറന്നത്. തമിഴില്‍ സിനിമ എക്‌സ്പ്രസ് എന്നൊരു വലിയ മാസികയുണ്ടായിരുന്നു. സൗത്ത് ഇന്ത്യയിലെ ഫിലിം ഫെയറായിരുന്നു. വലിയ അവാര്‍ഡ് ഫങ്ഷനൊക്കെ നടത്തുന്നവര്‍ ആയിരുന്നു അവരെന്നും . അതിന്റെ സെന്റര്‍ സ്‌പ്രെഡ് പേജില്‍ ഫോട്ടോ വരിക എന്നത് വലിയ പ്രസ്റ്റീജ് സംഭവമായിരുന്നുവേണും ഉർവശി പറയുന്നു. താൻ മുന്താനെ മുടിച്ചൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയം ആ മാസികയുടെ എഡിറ്റര്‍ രാമമൂര്‍ത്തി വന്നു. നിങ്ങളുടെ ഫോട്ടോയെടുക്കണം എന്നു പറഞ്ഞു. രജനി സാറും നിങ്ങളും ഒരുമിച്ചുളളതാണ് വേണ്ടത്. നിങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. പക്ഷെ രണ്ടു പേരും താരമായി നിറഞ്ഞു നില്‍ക്കുകയാണല്ലോ.

അതിനാല്‍ അങ്ങനൊരു ഫോട്ടോ വേണമെന്ന് ആണ് അവർ പറഞ്ഞത്. ഫോട്ടോ മാത്രമല്ല രണ്ടു പേരും തമ്മിലുള്ളൊരു സംവാദവും വേണെന്ന് പറഞ്ഞു. എന്നാൽ തനിക്ക് അദ്ദേഹത്തെ അത്ര പരിചയമില്ല, പിന്നെ എന്ത് സംവാദമാണ്? ഇത്രയും സീനിയറായൊരു ആര്‍ട്ടിസ്റ്റിനോട് താനെന്ത് സംസാരിക്കാനാണ്. താൻ വെറുതെ ഇരുന്നോളാം എന്നു ഉർവശി പറഞ്ഞു. കുറേ കഴിഞ്ഞ് ബ്രേക്ക് സമയം ആയപ്പോള്‍ മേക്കപ്പ് റൂമിന്റെ കതകില്‍ ആരോ മുട്ടിയെന്നും നോക്കിയപ്പോള്‍ രജനികാന്തായിരുന്നുവെന്നും ഉർവശി പറയുന്നു. നിങ്ങളുടെ കൂടെ ഫോട്ടോയെടുക്കണമെന്ന് രാമമൂര്‍ത്തി പറഞ്ഞു. ബുദ്ധിമുട്ടുണ്ടോ എന്ന് രജനികാന്ത് ഉർവശിയോട് ചോദിച്ചു. അപ്പോൾ ഒരു ബുദ്ധിമുട്ടുമില്ല സാര്‍, നിങ്ങള്‍ വലിയ ആര്‍ട്ടിസ്റ്റല്ലേ, നിങ്ങള്‍ എന്തു വിചാരിക്കുമെന്ന് അറിയില്ലല്ലോ എന്ന് കരുതി പറഞ്ഞതാണെന്ന് ഉർവശി രജിനികാനത്തിനോട് പറഞ്ഞു. കുഴപ്പമില്ല ഒരു ചേഞ്ച് ആയിരിക്കുമെന്ന് അദ്ദേഹവും മറുപടി പറഞ്ഞു. അവിടെ വച്ച് തന്നെ കുറച്ച് ഫോട്ടോസെടുത്തുവെന്നും അതിനുശേഷം സംസാരിക്കണമെന്ന് പറഞ്ഞുവെന്നും ഉർവശി ഓർക്കുന്നു. അപ്പോഴേക്കും തന്റെ ബ്രേക്ക് സമയം കഴിഞ്ഞിരുന്നു. അദ്ദേഹത്തിനും സമയമില്ല. അതിനാല്‍ അല്‍പ്പം കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ ഷൂട്ട് നടക്കുന്നിടത്തേക്ക് വരാമോ എന്ന് ചോദിച്ചു. ഇല്ലെങ്കില്‍ ഇങ്ങോട്ട് വരാമെന്നും രജനികാന്ത് ഉര്വശിയോട് പറഞ്ഞു. വേണ്ട സാര്‍ അങ്ങോട്ട്വ ന്നോളാം എന്ന് ഉർവശിയും പറഞ്ഞു. അങ്ങനെ താൻ അവിടെ ചെന്നു സംസാരിച്ചവെന്നും ഉർവശി ഓർക്കുന്നു. അന്ന് താൻ വളരെ വേഗത്തിലാണ് സംസാരിക്കുന്നത്.

പരിചയമില്ലാത്ത സ്ഥലമൊക്കെയാണേല്‍ സ്പീഡ് കൂടുമെന്നും ഉർവശിപറയുന്നു. സംസാരിക്കുന്നതിനിടെ നിങ്ങളെ എല്ലാവരും പെമ്പിളൈ രജനി എന്നാണല്ലോ വിളിക്കുന്നത് എന്ന് രജനികാന്ത് ചോദിച്ചുവെന്നും അതിനു മറുപടിയായി വേഗത്തില്‍ സംസാരിക്കുന്നതു കൊണ്ടാണ് എന്നു പറഞ്ഞുവെന്നും ഉർവശി ഓർക്കുന്നു. താനേ വേഗത്തിലാണ് സംസാരിക്കുന്നത്. അതിലും വേഗത്തിലാണല്ലോ നിങ്ങള്‍ സംസാരിക്കുന്നത്. നല്ലതാണെന്ന് എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് പൊമ്പളൈ രജനി എന്ന പേര് കിട്ടുന്നത് എന്നാണ് ഉര്വശിപറയുന്നത്. അതേസമയം മലയാളികളുടെ അഭിമാനമാണ് ഇന്ന് ഉര്‍വ്വശി. തെന്നിന്ത്യന്‍ സിനിമയില്‍ ഉര്‍വ്വശിയോളം ഓളമുണ്ടാക്കിയൊരു നായികയില്ല. സൂപ്പര്‍ താരങ്ങളുടെ നായികയായി എല്ലാ തെ്ന്നിന്ത്യന്‍ ഭാഷകളിലും കയ്യടി നേടി. അഭിനയത്തിന്റെ കാര്യത്തില്‍ തന്റെ സമകാലീകരേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ഉര്‍വ്വശി. വലിയ താരങ്ങള്‍ക്കൊപ്പം വലിയ ബാനറിലുള്ള സിനിമകള്‍ ചെയ്യുന്നതിനിടെ തന്നെ ചെറിയ സിനിമകളിലും താരതമ്യേനെ താരമൂല്യം കുറഞ്ഞ നായകന്മാര്‍ക്കൊപ്പവും അഭിനയിച്ചിരുന്നു ഉര്‍വ്വശി.